- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളെ രക്ഷിച്ച് കൊണ്ടുപോകുന്നവര്‍ നിങ്ങളുടെ മതക്കാരല്ല, നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല, ഇതുകണ്ട് നിങ്ങള്‍ വളരുക'; തൊടുന്ന കുറിപ്പുമായി സുജാത
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം തീര്‍ത്തും ശ്രമകരമായ അവസ്ഥയിലാണ്. ജീവന് പണയപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. സിനിമാ രംഗത്തുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ഹൃദയത്തില്‍ തൊടുന്നു കുറിപ്പുമായി ഗായിക സുജാത മോഹനും രംഗത്തുവന്നു.
നിങ്ങളെ ഇന്ന് രക്ഷിച്ച് കൊണ്ടുപോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരോ നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരോ നിങ്ങളുടെ ചോരയോ അല്ലെന്നും സഹജീവികളെ സ്നേഹിച്ച് നിങ്ങള്‍ വളരണമെന്നും സുജാത ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ വളരുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ ഡോക്ടറാവണമെന്നോ എന്‍ജിനീയറാവണമെന്നോ അല്ല, നല്ലൊരു മനുഷ്യനാവണമെന്ന് പറയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
'മക്കളെ… നിങ്ങളെ ഇന്ന് ഈ രക്ഷിച്ച് കൊണ്ടുപോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല, നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല, നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല…ഇത് കണ്ടു നിങ്ങള്‍ വളരുക…നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങള്‍ വളരുക…നിങ്ങള്‍ വളരുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ നീങ്ങള് പറയണം…. ഡോക്ടര്‍ ആവണം എന്‍ജിനീയര്‍ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യന്' ആവണമെന്ന്. വയനാടിനൊപ്പം, പ്രാര്‍ഥനകളോടെ…'