- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിങ്ങം ഒന്നിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി സുരേഷ് ഗോപി; ശക്തന്റെയടുത്ത് നിന്നുമാണ് ഈ വര്‍ഷത്തെ ഓണം തുടങ്ങുന്നതെന്ന് കേന്ദ്രമന്ത്രി
ചിങ്ങം ഒന്നിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി സുരേഷ് ഗോപി;
ഗുരുവായൂര്‍: മലയാളം പുതുവത്സരമായ ചിങ്ങം ഒന്നിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശക്തന്റെയടുത്ത് നിന്നുമാണ് ഈ വര്‍ഷത്തെ ഓണം തുടങ്ങുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപി പ്രതികരണം നടത്തിയത്. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്.
രാവിലെ മുതല്‍ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനപ്രവാഹമാണ്. ഗുരുവായൂരില്‍ ചോറൂണുകള്‍, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ഇന്ന് മുതല്‍ കൂടുതലാകും. ചിങ്ങമാസമായതിനാല്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി ഭക്ഷണവും ഉണ്ടാകും.
Next Story