- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യയും കാര്‍ത്തിയും ജ്യോതികയും കൂടെ 50 ലക്ഷം, രശ്മിക 10 ലക്ഷം; വയനാടിന് കൈത്താങ്ങുമായി സിനിമ താരങ്ങളും; ഹൃദയം തകര്‍ന്നുപോകുന്നുവെന്നും പ്രതികരണം
തിരുവനന്തപുരം: നടന് വിക്രമിന് പിന്നാലെ വയനാടിന് കൈത്താങ്ങുമായി കൂടുതല്‍ അന്യഭാഷ താരങ്ങള്‍.സൂര്യ, കാര്‍ത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരാണ് ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായവുമായി രംഗത്തെത്തിയത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്ന് നല്‍കിയത്.ഹൃദയം തകര്‍ന്നുപോകുന്നു എന്നാണ് സൂര്യ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.ഉരുള്‍പൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സര്‍ക്കാര്‍ ഏജന്‍സി അംഗങ്ങളോടും ബഹുമാനം മാത്രമെന്നും സുര്യ സമൂഹമാധ്യമത്തില്‍ കുറിച്ചു.
നടി രശ്മിക മന്ദാനയും വയനാടിന് സഹായഹസ്തവുമായി എത്തി. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവന ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഭീകരമാണീ അവസ്ഥ…ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു..വാര്‍ത്ത കണ്ടപ്പോള്‍ ഹൃദയം നുറുങ്ങിപ്പോയെന്നുമാണ് രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.കഴിഞ്ഞദിവസം നടന് വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്‍കിയിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒട്ടേറെ പേരുടെ ജീവന് പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദനയും അറിയിച്ച അദ്ദേഹം, ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തത്.2018 ലെ പ്രളയകാലത്തും വിക്രം ഉള്‍പ്പെടെയുള്ള അന്യഭാഷാ താരങ്ങള്‍ കേരളത്തിന് കൈത്താങ്ങായിട്ടുണ്ട്.