- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയക്കുതിപ്പ് തുടരുന്നു; 100 കോടി ക്ലബ്ബിലെത്തിയ ദുൽഖർ സൽമാൻ ചിത്രം 'ലക്കി ഭാസ്കർ' ന്റെ ആദ്യ വീഡിയോ ഗാനം പുറത്ത്
കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ ഹിന്ദിയിലും, തമിഴിലും ശ്രദ്ധ നേടിയ താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു 'ലക്കി ഭാസ്കർ'. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം മികച്ച പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ച വെച്ചത്.
ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. 'മിണ്ടാതെ.' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജിവി പ്രകാശ് കുമാർ സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയത് വൈശാഖ് സുകുണൻ ആണ്. യാസിൻ നിസാർ, ശ്വേത മോഹൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ദീപാവലി റിലീസായെത്തിയ ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രശംസയോടെ ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ലക്കി ഭാസ്‌കര്‍ വെങ്കി അറ്റ്‌ലൂരിയാണ് രചിച്ചു സംവിധാനം ചെയ്തത്.
സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ലക്കി ഭാസ്‌കര്‍ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിച്ചത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക.