- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകർക്ക് ദൃശ്യവിരുന്നൊരുക്കാൻ പ്രഭാസിന്റെ പാൻ-ഇന്ത്യൻ ഹൊറർ ഫാന്റസി ചിത്രം; 'ദ രാജാസാബി'ന്റെ രണ്ടാം ട്രെയിലർ പുറത്ത്; ചിത്രം ജനുവരി 9-ന് തിയറ്ററുകളിൽ
കൊച്ചി: പ്രഭാസ് നായകനായെത്തുന്ന പാൻ-ഇന്ത്യൻ ഹൊറർ ഫാന്റസി ചിത്രം 'ദ രാജാസാബി'ന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ഐതിഹ്യങ്ങളും മിത്തുകളും ആകാംഷ നിറഞ്ഞ മുഹൂർത്തങ്ങളും സമന്വയിപ്പിച്ച് ഒരു ബ്രഹ്മാണ്ഡ ദൃശ്യവിരുന്നാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. ജനുവരി 9-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ടി.ജി. വിശ്വപ്രസാദാണ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ല സഹനിർമ്മാതാവാണ്. പ്രഭാസിന്റെ ഡബിൾ റോൾ തന്നെയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത ഒരു പുതുപുത്തൻ രൂപത്തിലും ഭാവത്തിലുമാണ് പ്രഭാസിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.
ബോക്സോഫീസ് വിപ്ലവം തീർത്ത 'കൽക്കി 2898 എ.ഡി.' എന്ന ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന 'ദ രാജാസാബ്', ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്വറൽ ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ഈ ചിത്രത്തിനായി ഒരുക്കിയിട്ടുള്ളതെന്ന പ്രത്യേകതയുമുണ്ട്.
പ്രഭാസിനും സഞ്ജയ് ദത്തിനും പുറമെ ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് പളനിയും ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവുവും നിർവഹിച്ചിരിക്കുന്നു. രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ എന്നിവരാണ് ഫൈറ്റ് കോറിയോഗ്രഫി ചെയ്തിരിക്കുന്നത്. ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണനാണ് വിഎഫ്എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാജീവൻ പ്രൊഡക്ഷൻ ഡിസൈനറും എസ് എൻ കെ ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.




