മുംബൈ: തന്റെ പേരില്‍ പ്രചരിച്ച ബാത്ത് റൂം വിഡിയോയുെട സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉര്‍വശി റൗട്ടേല.വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും, തന്റെത് തന്നെ ആണെന്നുമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ നിങ്ങള്‍ അറിയണമെന്നും പറഞ്ഞാണ് നടി കാര്യങ്ങള്‍ വിശദമാക്കുന്നത്.പുതിയ സിനിമയില്‍ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..'ആ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ ഞാന്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. തീര്‍ച്ചയായും അതെന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ല. ഘുസ്പൈഠിയാ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള രംഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാര്‍ഥജീവിതത്തില്‍ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആഗ്രഹം. ഉര്‍വശി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉര്‍വശി റൗട്ടേലയുടെ പേരിലുള്ള വിഡിയോ പ്രചരിച്ചത്. ബാത്ത്‌റൂമില്‍ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്നതായിരുന്നു വിഡിയോ.പിന്നാലെ വിഡിയോ ഡീപ് ഫേക്കാണെന്നും സിനിമ പ്രമോഷന്റെ ഭാഗമാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നു.അതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ നടി തന്നെയാണ് വിഡിയോ പുറത്തുവിട്ടതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.