- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ വിജയ് ദേവരകൊണ്ടയുടെ കാർ അപകടത്തിൽപ്പെട്ടു; അദ്ഭുതകരമായി രക്ഷപ്പെട്ട് താരം; കേസെടുത്ത് പോലീസ്
ഹൈദരാബാദ്: ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയിൽ നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തലനാരിഴയ്ക്ക് നടന് കാര്യമായ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
പുട്ടപർത്തിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന നടന്റെ വാഹനം ഉദവള്ളിക്ക് സമീപമാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ വിജയ് ദേവരകൊണ്ടയുടെ കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്ന് വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.
അപകടത്തെത്തുടർന്ന് വിജയ് ദേവരകൊണ്ടയ്ക്ക് മറ്റൊരു വാഹനത്തിലാണ് യാത്ര തുടർന്നത്. ഇടിച്ച കാർ നിർത്താതെ പോയതിനെ തുടർന്ന് വിജയ്‌യുടെ ഡ്രൈവർ ലോക്കൽ പൊലീസിൽ പരാതി നൽകി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശേഷം വിജയ് ദേവരകൊണ്ട സുരക്ഷിതമായി ഹൈദരാബാദിൽ എത്തി.
Next Story