ളപതി വിജയ്‍യുടെ ഹിറ്റ് ചിത്രം 'തെരി'യുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ജനുവരി 15-ന് ആഗോളതലത്തിൽ പുനർപ്രകാശനം ചെയ്യുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ്‍യുടെ 'ജനനായകൻ' എന്ന ചിത്രത്തിന്റെ പൊങ്കൽ റിലീസ് സെൻസർ ബോർഡുമായുള്ള നിയമതർക്കങ്ങളെ തുടർന്ന് വൈകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പ്രഖ്യാപനം.

പ്രമുഖ നിർമ്മാതാവ് കലൈപ്പുളി എസ്. താണു ആണ് 'തെരി'യുടെ റീ-റിലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2016-ൽ പുറത്തിറങ്ങിയ ഈ ആക്ഷൻ ത്രില്ലർ ചിത്രം പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ ഡിസിപി വിജയകുമാറായും ജോസഫ് കുരുവിളയായും വിജയ് ഇരട്ടവേഷങ്ങളിൽ തിളങ്ങി. സാമന്ത, എമി ജാക്സൺ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതിനകം സിംഹള, ആസാമീസ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട 'തെരി'യുടെ ഹിന്ദി പതിപ്പ് 'ബേബി ജോൺ' (വരുൺ ധവാൻ), തെലുങ്ക് പതിപ്പ് 'ഉസ്താദ് ഭഗത് സിംഗ്' (പവൻ കല്ല്യാൺ) എന്നിവ അണിയറയിൽ ഒരുങ്ങുകയാണ്. അതേസമയം, വിജയ്‍യുടെ അവസാന ചിത്രം എന്ന് കരുതപ്പെടുന്ന 'ജനനായകൻ' റിലീസുമായി ബന്ധപ്പെട്ട് സെൻസർ ബോർഡുമായി നിയമതർക്കങ്ങൾ തുടരുകയാണ്.