- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയില്‍ റെക്കോര്‍ഡ് തിരുത്താന്‍ വിജയ് സേതുപതി; 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് മഹാരാജ; ചൈനയില്‍ അഞ്ച് വര്‍ഷത്തിനിടെ കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം
വിജയ് സേതുപതി ടൈറ്റില്‍ റോളിലെത്തി വലിയ വിജയം നേടിയ തമിഴ് ചിത്രമാണ് മഹാരാജ. ഇന്ത്യയില്‍ വലിയ വിജയം നേടിയ സിനിമ ചൈനയിലും റിലീസ് ചെയ്തിരുന്നു. നവംബര്‍ 29ന് ചൈനയില്‍ റിലീസ് ചെയ്ത സിനിമ അവിടെ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. 91.55 കോടിയാണ് സിനിമ ഇതുവരെ ചൈനയില്‍ നിന്ന് നേടിയിരിക്കുന്നത്. സിനിമ ഉടന്‍ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷ. ചൈനീസ് എംബസിയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചൈനയില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മഹാരാജ മാറി.
സിനിമാ ടിക്കറ്റ് വില്‍പ്പന പോര്‍ട്ടലായ മാവോയന്റെ റിപ്പോര്‍ട്ടനുസരിച്ച്, മഹാരാജ ആദ്യ ദിനത്തില്‍ ചൈനയിലെ ബോക്സ് ഓഫീസില്‍ നിന്നും ഏകദേശം 13.37 ദശലക്ഷം ഞങആ (15.6 കോടി രൂപ) കളക്ഷന്‍ നേടിയിരുന്നു. ചൈനയില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആമിര്‍ ഖാന്റെ ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ചൈനയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം.
നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത മഹാരാജ സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ്. അഭിരാമി, അരുള്‍ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠന്‍, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി എല്‍ തേനപ്പന്‍ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മ്മിച്ചത്.