- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ഡിവോഴ്സ് ഹർജി ഫയൽ ചെയ്തതും അച്ഛനെ പാഠം പഠിപ്പിക്കാനൊരുങ്ങി മകൻ; നാണക്കേട് താങ്ങാനാകാതെ ഇൻസ്റ്റയിൽ ഒരു സൈക്കോളജിക്കൽ മൂവ് നടത്തി ജേസൺ സഞ്ജയ്; ഇനി രണ്ടുംകല്പിച്ച് ആ കുടുംബം

ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകത്തെയാകെ പിടിച്ചുലയ്ക്കുന്ന വാർത്തകളാണ് സൂപ്പർതാരം വിജയ്‍യുടെ കുടുംബജീവിതത്തിൽ നിന്ന് പുറത്തുവരുന്നത്. വിജയ്‍യും ഭാര്യ സംഗീതയും തമ്മിലുള്ള ദീർഘകാലത്തെ ദാമ്പത്യം തകർച്ചയുടെ വക്കിലാണെന്നും സംഗീത ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തുവെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ വിജയ്‍യുടെ മകൻ ജേസൺ സഞ്ജയ് പിതാവിനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു എന്ന വാർത്തകൾ കൂടി വന്നതോടെ ആരാധകർ വലിയ ആശങ്കയിലാണ്.
സംഗീത കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിജയ്‍ക്കെതിരെ അത്യന്തം ഗൗരവകരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ പ്രമുഖ നടിയുമായി വിജയ്‍ക്ക് വഴിവിട്ട ബന്ധമുണ്ടെന്നാണ് സംഗീതയുടെ പ്രധാന ആരോപണം. 2021 ഏപ്രിൽ മുതൽ ഈ ബന്ധം തുടരുന്നതായും, ഇത് അവസാനിപ്പിക്കാമെന്ന് വിജയ് തനിക്ക് വാക്ക് നൽകിയിരുന്നെങ്കിലും പിന്നീട് അത് ലംഘിച്ചതായും ഹർജിയിൽ പറയുന്നു. വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചുവെന്നും ദാമ്പത്യ കടമകളിൽ നിന്ന് താരം പൂർണ്ണമായും പിന്മാറിയെന്നും സംഗീത ആരോപിക്കുന്നു.
ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശയാത്രകൾ നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് തനിക്കും മക്കൾക്കും വലിയ നാണക്കേടും മാനസിക വിഷമവും ഉണ്ടാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
വിവാഹമോചന വാർത്തകൾക്കിടയിൽ വിജയ്‍യുടെ മകൻ ജേസൺ സഞ്ജയ് പിതാവിനെ സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇതിനെതിരെ വിജയ് ആരാധകർ ശക്തമായി രംഗത്തുവന്നു. ജേസൺ സഞ്ജയ് തന്റെ പിതാവിനെ ഇതുവരെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിട്ടില്ലെന്നും, വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ മനഃപൂർവം കെട്ടിച്ചമച്ച വാർത്തയാണിതെന്നും ആരാധകർ വാദിക്കുന്നു. നിലവിൽ വിജയ് സേതുപതി ഉൾപ്പെടെ 36 പേരെ മാത്രമാണ് ജേസൺ സഞ്ജയ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.
1998 ജൂലൈ 10-നായിരുന്നു വിജയ്‍യുടെയും സംഗീതയുടെയും വിവാഹം. സംഗീത യുകെ പൗരത്വമുള്ള വ്യക്തിയായതിനാൽ ലണ്ടനിൽ വെച്ചായിരുന്നു ആദ്യ വിവാഹച്ചടങ്ങുകൾ നടന്നത്. പിന്നീട് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് തമിഴ് ആചാരപ്രകാരം വീണ്ടും ചടങ്ങുകൾ നടത്തിയിരുന്നു. ഏകദേശം 25 വർഷത്തോളം നീണ്ട ഈ ബന്ധത്തിലാണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്.
തമിഴ് രാഷ്ട്രീയത്തിലും സിനിമയിലും വലിയ മാറ്റങ്ങൾക്ക് വിജയ് തയ്യാറെടുക്കുന്നതിനിടെ പുറത്തുവന്ന ഈ വിവാദങ്ങൾ അദ്ദേഹത്തിന്റെ കരിയറിനെ എങ്ങനെ ബാധിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ വിജയ്‍യുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം, വിജയിന്റെ കരിയറിലെ ഓരോ വളർച്ചയിലും സംഗീതയുടെ സാന്നിധ്യമുണ്ടായിരുന്നു. താരത്തിന്റെ വസ്ത്രധാരണം മുതൽ സിനിമകളുടെ തിരഞ്ഞെടുപ്പിൽ വരെ സംഗീത അഭിപ്രായങ്ങൾ പറയാറുണ്ടായിരുന്നു. 2022-ൽ നൽകിയ ഒരു അഭിമുഖത്തിൽ "അവൾ എന്റെ ഏറ്റവും വലിയ വിമർശകയാണ്" എന്ന് വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. വിജയ് ആരുടെ വാക്ക് കേട്ടില്ലെങ്കിലും സംഗീതയുടെ വാക്കുകൾ മാനിക്കാറുണ്ടെന്ന് താരത്തിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖറും പണ്ട് വെളിപ്പെടുത്തിയിരുന്നു. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്.
വിവാഹമോചന വാർത്ത പുറത്തുവന്നതോടെ വിജയിന്റെ ആരാധകർ വലിയ നിരാശയിലാണ്. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സുപ്രധാന ഘട്ടത്തിൽ നിൽക്കുന്ന വിജയ്‌ക്ക് ഈ വ്യക്തിജീവിതത്തിലെ പ്രതിസന്ധി വലിയൊരു വെല്ലുവിളിയാകും. തമിഴകത്തെ ചക്രവർത്തിയായി തിളങ്ങുമ്പോഴും തന്റെ കുടുംബം സംരക്ഷിക്കാൻ താരത്തിന് കഴിഞ്ഞില്ലേ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.


