- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലേതുപോലെ മറ്റു ഇന്ഡസ്ട്രികളില് സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ തുറന്നു പറയാറില്ല; ഡബ്ല്യുസിസിയില്‍ അഭിമാനം: സംവിധായകന് ചിദംബരം
മലയാളത്തിലേതുപോലെ മറ്റു ഇന്ഡസ്ട്രികളില് സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ തുറന്നു പറയാറില്ലെന്ന് സംവിധായകന് ചിദംബരം. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്താന്‍ കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ച ഡബ്ല്യുസിസിയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ചിദംബരം പറഞ്ഞു. എബിപി ലൈവ് സമ്മിറ്റില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ വിവരമനുസരിച്ച്, നിലവില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ച് വര്‍ഷമെങ്കിലും മുമ്പുള്ള സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. എന്നാല്‍ തങ്ങളുടെ മേഖലയിലെ സ്ത്രീകള്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നതുപോലെ മറ്റൊരാളും വന്നിട്ടില്ല, ചിലപ്പോള്‍ അവരെ സ്വാധീനിക്കുന്ന ചിലതെങ്കിലും അവിടെ ഉണ്ടായിരുന്നേക്കാം. ഞങ്ങള്‍ ഒരു മാതൃക സൃഷ്ടിച്ചു, തമിഴിലും തെലുങ്കിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി.' ചിദംബരം പറഞ്ഞു.
സിനിമാ മേഖലയിലുള്ള അഴുക്കുകള്‍ പുറത്തുകൊണ്ടുവന്ന് സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കിയതില്‍ ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനത്തിലും താന്‍ അഭിമാനിക്കുന്നുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.