മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിത്രം കേരളക്കര കണ്ട മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രം അക്കാലം വരെയുള്ള ക്രൈം ത്രില്ലറിനെ എല്ലാം മാറ്റിക്കളഞ്ഞു. പിന്നീട് അതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 വിലൂടെ ജീത്തു വീണ്ടും ഞെട്ടിച്ചു. ദൃശ്യം 2വിന് പിന്നാലെ മൂന്നാം ഭാ?ഗം ഉണ്ടാകുമെന്നും ക്ലൈമാക്‌സ് കയ്യിലുണ്ടെന്നും നേരത്തെ ജീത്തു പറഞ്ഞിരുന്നു.

ദൃശ്യം 3 ടെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ പുറത്ത് വരുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ദൃശ്യം 3 സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എക്‌സ് പ്ലാറ്റ് ഫോമിലും ദൃശ്യം 3 ട്രെന്റിങ്ങിലാണ്. ദൃശ്യം 3യുടെ സ്‌ക്രിപ്റ്റ് ലോക്ക് ആയെന്നും 2025ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നുമാണ് സോഷ്യല്‍ ലോകത്തെ പ്രചാരം. ആ വര്‍ഷം ക്രിസ്മസ് റിലീസായി തിയറ്ററിലെത്തുമെന്നുമാണ് ചര്‍ച്ചകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ദൃശ്യം 3യുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ആരാധകര്‍ പങ്കിടുന്നുണ്ട്.



എന്തായാലും മലയാള സിനിമയുടെ ക്ലാസിക് ക്രിമിനല്‍ കമിംഗ് ബാക്ക് എന്ന ക്യാപ്ഷനുകള്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. ??'ഹൊറര്‍ പടമാകുമോ?, ജോര്‍ജ്കുട്ടിയുടെ മൂന്നാം വരവിനായി ഒരുങ്ങിക്കോ, ഇതിന് ഒരു പരിസമാപ്തി വേണ്ടേ എന്നൊന്ന് കാണുമ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്. ഒന്നും രണ്ടും ഭാഗങ്ങള്‍ മികച്ചു നിന്നപ്പോഴും ഒരു അവസാനം എന്നത് പ്രതീക്ഷയുടെ നേര്‍ത്ത കണം മാത്രമായിരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്ന് അറിയുമ്പോള്‍ ആവേശം വാനോളം, ഇത്തവണയെങ്കിലും ജോര്‍ജ് കുട്ടി കുടുങ്ങുമോ', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.



എന്തായാലും ദൃശ്യം 3 യാഥാര്‍ത്ഥ്യമായാല്‍, രണ്ടാം ഭാഗത്തിന് നഷ്ടമായ വലിയൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സിന് ആകും ചിത്രം സാക്ഷ്യം വഹിക്കുക. എന്തായാലും ദൃശ്യം 3യുടെ ഔദ്യോഗിക അറിയിപ്പുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.