- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ണന് ഓക്കേ പറഞ്ഞാല്‍ ആ പടം ഉണ്ടാകും; വമ്പന്‍ പ്രഖ്യാപനവുമായി ലോകേഷ്: ആരാധകര്‍ ആവേശത്തില്‍
ആക്ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേര്‍ത്ത ലോകേഷ് വിജയ് ചിത്രമായിരുന്നു ലിയോ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള എല്ലാ സൂചനയും നല്‍കിയായിരുന്നു സിനിമ അവസാനിച്ചത്. എന്നാല്‍ ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ വിജയ് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായി അറിയിക്കുകയായിരിന്നു. ഇതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കാന്‍ തുടങ്ങി.
ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റ് സംവിധായകനായ ലോകേഷ് കനകരാജ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. വിജയ് സാര്‍ ഓക്കേ പറഞ്ഞാല്‍ ലിയോ 2 ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് ലോകേഷ്. കവിന് നായകനായ ബ്ലഡി ബെഗ്ഗര്‍ എന്ന ചിത്രം കണ്ടിറങ്ങിയ ശേഷം തമിഴ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിജയ്ക്ക് രാഷ്ട്രീയ പ്രവേശനത്തില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോകേഷ് പറഞ്ഞു.
I’m Ready to do #Leo2 if #ThalapathyVijay is okey with it & i wish him all the best for his @tvkvijayhq’s Maanaadu ♥️🔥 - @Dir_Lokesh pic.twitter.com/WRWKu2CeCH
— Arun Vijay (@AVinthehousee) November 2, 2024
ലോകേഷിന്റെ ഗംഭീര മേക്കിങ്ങും വിജയ്യുടെ പ്രകടനവും തന്നെയായിരുന്നു ലിയോയുടെ വിജയത്തിന് കാരണം. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിജയ് തൃഷ കോംബോയും ആരാധകര്‍ ഏറ്റെടുത്തു. മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 600 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. അതേസമയം, രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്യുടെ അവസാന ചിത്രം ദളപതി 69 ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും എത്തുന്നുണ്ട്. ചിത്രം അടുത്ത വര്‍ഷം ഒക്ടോബറില്‍ തിയേറ്ററിലെത്തും.