- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
9 വയസ്സുള്ള ഈ കുട്ടിയെ ട്രോളരുത്; പ്രായപൂര്‍ത്തിയാകുന്നതും ഗ്രൂമിംഗും ഒരു പെണ്‍കുട്ടിയോട് എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്നത് വളരെ വന്യമാണ്: കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര
സിനിമാ പ്രേമികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് കൂടാതെ ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ്. താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു പോസ്റ്റാണ് പ്രിയങ്ക ആരാധകരുടെ ചര്‍ച്ചാ വിഷയം. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കിട്ട ഹൃദയസ്പര്‍ശിയായൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്തു നിന്നുള്ള തന്റെയൊരു ചിത്രവും താരം പങ്കിട്ടിട്ടുണ്ട്. ഏറെ ആശയക്കുഴപ്പമുണ്ടായിരുന്ന ഒരു ടീനേജറില്‍ നിന്നും 18-ാം വയസ്സില്‍ മിസ് വേള്‍ഡ് മത്സരത്തിലേക്ക് എത്തുകയും ആത്മവിശ്വാസമുള്ള യുവതിയായി മാറുകയും ചെയ്ത താരത്തിന്റെ പരിവര്‍ത്തനം ഈ ചിത്രങ്ങളില്‍ പ്രകടമായി കാണാം.
ഫോട്ടോ കൊളാഷ് പങ്കിട്ടുകൊണ്ട് പ്രിയങ്ക എഴുതി, ''മുന്നറിയിപ്പ്: 9 വയസ്സുള്ള ഈ കുട്ടിയെ ട്രോളരുത്. പ്രായപൂര്‍ത്തിയാകുന്നതും ഗ്രൂമിംഗും ഒരു പെണ്‍കുട്ടിയോട് എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്നത് വളരെ വന്യമാണ്.' കൗമാരത്തിനു മുമ്പുള്ള തന്റെ ഹെയര്‍സ്‌റ്റൈലിനെ 'കട്ടോറി കട്ട്' (ഷോര്‍ട്ട് പിക്‌സി) എന്നാണ് പ്രിയങ്ക വിശേഷിപ്പിക്കുന്നത്. പ്രായോഗിക പരിഹാരം നിര്‍ദ്ദേശിച്ച അമ്മ മധു ചോപ്രയോട് താരം പോസ്റ്റില്‍ നന്ദി പറയുകയും ചെയ്യുന്നുണ്ട്.
''വലതുവശത്തുള്ളത് 17 വയസ്സുള്ള ഞാനാണ്, 2000-ല്‍ മിസ് ഇന്ത്യ കിരീടം നേടി, മുടിയുടെയും മേക്കപ്പിന്റെയും വാര്‍ഡ്രോബിന്റെയും മഹത്വം ആസ്വദിക്കുന്നു. രണ്ട് ചിത്രങ്ങളും ഒരു പതിറ്റാണ്ടിന്റെ ഇടവേളയില്‍ എടുത്തതാണ്,'' പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ''ബ്രിട്‌നി സ്പിയേഴ്‌സ് വളരെ വ്യക്തമായി പറഞ്ഞതുപോലെ.. ഞാന്‍ ഒരു പെണ്‍കുട്ടിയല്ല, ഇതുവരെ ഒരു സ്ത്രീയല്ല. വിനോദത്തിന്റെ വലിയ ലോകത്തേക്ക് പ്രവേശിക്കുമ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്'. കുറിപ്പില്‍ സ്വയം സ്‌നേഹത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രിയങ്ക ഊന്നിപ്പറയുന്നു.
''നിങ്ങളെത്തന്നെ സ്‌നേഹിക്കുക, ഇന്നത്തെ അവസ്ഥയില്‍ ആയിരിക്കാന്‍ നിങ്ങള്‍ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. നിന്റെ ചെറുപ്പം നിനക്ക് വേണ്ടി എന്ത് ചെയ്തു''. എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ബാല്യകാല ഫോട്ടോകള്‍ പങ്കിടാന്‍ പ്രിയങ്ക തന്റെ ആരാധകരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് പോസ്റ്റില്‍. ''തവിട്ടുനിറമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതുപോലുള്ള ഒരു ചിത്രമുണ്ടാവും. ഇത് പോസ്റ്റ് ചെയ്ത നിങ്ങള്‍ വളരെ ധൈര്യശാലിയാണ്,' എന്നാണ് ആരാധകരില്‍ ഒരാളുടെ കമന്റ്. 'സ്വയം കണ്ടെത്താനുള്ള ഈ യാത്രയില്‍, നിങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു,' എന്നാണ് മറ്റൊരു കമന്റ്.
ഫ്രാങ്ക് ഇ. ഫ്‌ലവേഴ്സ് സംവിധാനം ചെയ്ത ദി ബ്ലഫ് ആണ് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം. കാള്‍ അര്‍ബനാണ് ചിത്രത്തിലെ നായകന്‍. അടുത്തിടെയാണ് ദി ബ്ലഫിന്റെ ചിത്രീകരണം പ്രിയങ്ക പൂര്‍ത്തിയാക്കിയത്. സിറ്റാഡലിന്റെ രണ്ടാം സീസണിന്റെ ഷൂട്ടിംഗും ആരംഭിച്ചിട്ടുണ്ട്. ഫര്‍ഹാന്‍ അക്തറിന്റെ ജീ ലെ സാറയിലൂടെ ബോളിവുഡില്‍ വലിയ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്ന പ്രിയങ്ക കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരുമായി സ്‌ക്രീന്‍ പങ്കിടും.