വിജയ്ക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത ഗോട്ട് മോതിരം സമ്മാനിച്ച് നിര്‍മ്മാതാവ് ടി.ശിവ. ഗോട്ട് സിനിമയുടെ വിജയത്തോടനുബന്ധിച്ചാണ് താരത്തിന് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കിയത്. അമ്മ ക്രിയേഷന്‍സ് നിര്‍മാണക്കമ്പനിയുടെ ഉടമ കൂടിയായ ശിവ ഗോട്ട് സിനിമയില്‍ വിജയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ചിത്രം കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയതോടെ തിയറ്റര്‍ പ്രദര്‍ശനം പലയിടത്തും അവസാനിപ്പിച്ചിരുന്നു. 380 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം നിര്‍മാതാക്കളെ രക്ഷിച്ചെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

കണക്കള്‍ പ്രകാരം 459 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. തമിഴ്‌നാട്ടില്‍ ഏകദേശം 215 കോടി രൂപ നേടിയ ചിത്രം ലിയോയെ മറികടന്ന് ഈ വര്‍ഷം തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമായി മാറി. 100 കോടി നേടുന്ന വിജയ്‌യുടെ എട്ടാമത്തെ ചിത്രമാണ് ഗോട്ട്, ലിയോയ്ക്ക് ശേഷം 400 കോടി ഗ്രോസ് മറികടക്കുന്ന തുടര്‍ച്ചയായ രണ്ടാമത്തെ വിജയ്ചിത്രമാണിത്.