സൈന്യത്തെക്കുറിച്ചുള്ള പഴയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായതോടെ തെന്നിന്ത്യന്‍ നടി സായി പല്ലവി വെട്ടിലായി. 2020 ജനുവരിയില്‍ നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് പുതിയ ചിത്രം അമരന്‍ എത്തുന്നതിനിടെ വീണ്ടും പ്രചരിക്കുന്നത്. ഇന്ത്യന്‍ സൈന്യം ഭീകരസംഘടനയെന്ന വിശേഷണമാാണ് താരത്തെ വിവാദത്തിലാക്കുന്നത്. സായ് പല്ലവി സീതയെ അവതിരിപ്പിക്കുന്ന നിതേഷ് തിവാരിയുടെ രാമയണത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ വിവാദം തല പൊക്കുന്നത്.

ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് ആ അഭിമുഖത്തില്‍ സായ്പല്ലവി പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ച് ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. നക്സലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു ഈ പരാമര്‍ശം.

ഈ വീഡിയേയാണ് ഇപ്പോള്‍ ആരോ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡയയില്‍ പ്രത്യക്ഷപ്പെട്ടതോടെ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ആക്ഷേപവുമായാണ് ആളുകള്‍ എത്തുന്നത്. സായ് പല്ലവിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്താവരാണ് വിമര്‍ശനവുമായി വരുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള പാകിസ്താന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് നടി പറഞതെന്നും അതിനെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് അവരുടെ വാദം.

ഇതേ സിനിമയുടെ പ്രമോഷനിടെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്നും സായ്പല്ലവി പറഞ്ഞത് നേരത്തേ ചര്‍ച്ചയായിരുന്നു. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞുനില്‍ക്കുന്ന കുടുംബത്തിലല്ലെന്നും ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ലെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു.