- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കളിക്ക് മുമ്പുള്ള കളി'; ഫോൺ വിളിച്ച ബേസിലിനെ ട്രോളി പൃഥ്വിരാജ്; വൈറലായി വീഡിയോ
കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ പ്രചാരണാർത്ഥം നടൻ പൃഥ്വിരാജ് സുകുമാരനും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ചഭിനയിച്ച പുതിയ പരസ്യ വിഡിയോ വൈറലാകുന്നു. ഇരുവരും ഫോണിൽ സംസാരിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. കഴിഞ്ഞ സീസണിലെ ഒരു സംഭവമാണ് ഈ വിഡിയോയെ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്.
കഴിഞ്ഞ സൂപ്പർ ലീഗ് കേരള മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ പൃഥ്വിരാജിന് ഫുട്ബോൾ താരങ്ങൾ കൈകൊടുത്തപ്പോൾ, തൊട്ടടുത്തുണ്ടായിരുന്ന ബേസിൽ ജോസഫിനെ താരങ്ങൾ ശ്രദ്ധിക്കാതെ കടന്നുപോയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചിരിയുണർത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ ഈ നിമിഷം ട്രോളാക്കി പങ്കുവെച്ചിരുന്നു.
കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈൻ സ്പോർട്സും യൂണിഫൈഡ് ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന ലീഗ് മത്സരമാണ് സൂപ്പർ ലീഗ് കേരള. പ്രാദേശിക താരങ്ങൾക്ക് കൂടുതൽ അവസരം നൽകുക, കേരള ഫുട്ബോളിന് പുതിയ മുഖം നൽകുക, ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് ആകർഷിക്കുക എന്നിവയാണ് ലീഗിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യൻ സൂപ്പർ ലീഗിന് സമാനമായി ഫ്രാഞ്ചൈസി അടിസ്ഥാനത്തിലുള്ള ടീമുകളാണ് ഇതിൽ മത്സരിക്കുന്നത്.
ഫോഴ്സ കൊച്ചിയുടെ ഉടമയായ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ സിനിമാ താരങ്ങളും ടീം ഉടമകളിൽ ഉൾപ്പെടുന്നു. കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസഡറാണ് ബേസിൽ ജോസഫ്. ആദ്യ സീസണിൽ കാലിക്കറ്റ് എഫ്‌സിക്കായിരുന്നു കിരീടം.




