സംവിധായകനും നടനുമായ ലാൽ തന്റെ 67-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ മകൾ മോണിക്ക ലാൽ പങ്കുവെച്ച രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാണുന്നവരിൽ ചിരി പടർത്തുന്ന വിഡിയോയാണ് മോണിക്ക പങ്കുവെച്ചത്.

"എന്റെ ഭ്രാന്തുകളൊക്കെ എനിക്ക് തന്ന മനുഷ്യന് പിറന്നാൾ ആശംസകൾ" എന്ന കുറിപ്പോടെയാണ് മോണിക്ക വിഡിയോ പോസ്റ്റ് ചെയ്തത്. 'മാർഗഴിയേ മല്ലികയേ' എന്ന ഗാനത്തിന് താളം പിടിച്ച്, സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ലാലും മകളുമാണ് വിഡിയോയിലെ ഹൈലൈറ്റ്. ഇവരുടെ പ്രകടനം കണ്ട് ചിരിയടക്കാൻ പാടുപെടുന്ന ലാലിന്റെ ഭാര്യ നാൻസി പോളിനെയും വിഡിയോയിൽ കാണാം.

ലാലിന്റെ വളരെ രസകരമായ ഒരു വശം കാണിക്കുന്ന ഈ വിഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ വിഡിയോക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. സിനിമാലോകത്തെ പ്രമുഖരും ആരാധകരും ലാലിന് ആശംസകൾ അറിയിച്ചു.