- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ എന്തുകൊണ്ട് ഗൗരിയെ പിന്തുണച്ചില്ല; സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ വ്ളോഗറുടെ ബോഡി ഷെയ്മിംഗ് ചോദ്യം; മൗനത്തിലായിരുന്ന ആ നടൻ ഒടുവിൽ മിണ്ടി; വിശദീകരണം ഇങ്ങനെ
ചെന്നൈ: പുതിയ തമിഴ് ചിത്രമായ 'അദേഴ്സ്'ൻ്റെ പ്രൊമോഷൻ പരിപാടിക്കിടെ നടി ഗൗരി കിഷനെതിരെ നടന്ന ബോഡി ഷെയ്മിംഗ് വിവാദത്തിൽ പ്രതികരിക്കാതിരുന്നതിനെക്കുറിച്ചുള്ള വിശദീകരണവുമായി ചിത്രത്തിലെ നടൻ ആദിത്യ മാധവൻ. നടി ഗൗരി കിഷൻ്റെ അരങ്ങേറ്റ ചിത്രമാണ് 'അദേഴ്സ്'.
പ്രമുഖ ഗായിക ചിൻമയിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് ആദിത്യ മാധവൻ്റെ പ്രതികരണം. തൻ്റെ നിശബ്ദത ബോഡി ഷെയ്മിംഗിനുള്ള പിന്തുണയായി കാണരുതെന്നും, അരങ്ങേറ്റ ചിത്രം ആയതുകൊണ്ട് അപ്രതീക്ഷിതമായ സാഹചര്യത്തിൽ പകച്ചുപോയെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാവരെയും ബഹുമാനിക്കണമെന്നും, അന്ന് ഉടൻ പ്രതികരിക്കേണ്ടതായിരുന്നുവെന്നും, ഇതിൽ ക്ഷമ ചോദിക്കുന്നതായും ആദിത്യ കൂട്ടിച്ചേർത്തു.
'അദേഴ്സ്' സിനിമയുടെ ചെന്നൈയിലെ പ്രൊമോഷൻ പരിപാടിക്കിടെയാണ് ഒരു വ്ളോഗർ ഗൗരി കിഷനോട് അവരുടെ ശരീരഭാരത്തെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ഇതിനെതിരെ ഗൗരി ശക്തമായി പ്രതികരിക്കുകയും വ്ളോഗറോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. സിനിമയിലെ തൻ്റെ കഥാപാത്രത്തെയോ കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെയോ കുറിച്ച് ആരും ചോദ്യങ്ങൾ ചോദിച്ചില്ലെന്നും, എന്നാൽ എല്ലാവർക്കും ശരീരഭാരത്തെക്കുറിച്ച് മാത്രമേ അറിയേണ്ടതുള്ളൂ എന്നും അവർ കുറ്റപ്പെടുത്തി. ഒരു നടനോട് ഇത്തരത്തിലുള്ള ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ച് ചോദിച്ചിരുന്നു.




