- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നല്ലോണം..തിന്നണംന്ന്..ചിലർ; നല്ല 'വണ്ണം'.. വേണംന്ന്.. ചിലർ; 'നല്ലവണ്ണം'..തന്നെയാണ്..ഞാനെന്ന്..ഞാനും'; കലക്കൻ ക്യാപ്ഷൻ പോസ്റ്റുമായി മീനാക്ഷി; ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകർ
ടെലിവിഷൻ അവതാരകയായും അഭിനേത്രിയായും മലയാളികൾക്ക് സുപരിചിതയായ മീനാക്ഷി അനൂപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. തന്റെ പോസ്റ്റുകൾക്ക് ലഭിക്കുന്ന രസകരമായ ക്യാപ്ഷനുകൾക്ക് പിന്നിൽ താൻ തന്നെയാണെന്ന് മീനാക്ഷി വ്യക്തമാക്കിയതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"പേജിന്റെ അഡ്മിൻ പിഷാരടി ആണോ, അതോ കുഞ്ഞുണ്ണി മാഷിന്റെ ശിഷ്യയോ" എന്നിങ്ങനെയുള്ള കമന്റുകൾക്ക് മറുപടിയായാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. നീല സാരിയിൽ എത്തിയ ഒരു ചിത്രത്തോടൊപ്പം "നല്ലോണം'..തിന്നണംന്ന്..ചിലർ, നല്ല 'വണ്ണം'.. വേണംന്ന്.. ചിലർ, 'നല്ലവണ്ണം'..തന്നെയാണ്.. ഞാനെന്ന്..ഞാനും" എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം പങ്കുവെച്ചത്. ഈ ക്യാപ്ഷൻ ഇതിനോടകം തന്നെ ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു.
"ഈ അക്കൗണ്ട് യൂസ് ചെയ്യുന്നത് ആരാണ്?" എന്ന ചോദ്യത്തിന് "വിശ്വസിച്ചാലും ഇല്ലെങ്കിലും നോം തന്യാണ്.." എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. ഈ മറുപടിക്ക് പിന്നാലെ പലരും ഇത് വിശ്വസിക്കുന്നില്ലെന്ന് കമന്റുകളിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും മീനാക്ഷി കൂടുതൽ പ്രതികരണങ്ങൾക്ക് മുതിർന്നില്ല.
അടുത്തിടെ പങ്കാളിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും മീനാക്ഷി പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കണം പങ്കാളി എന്നും, കാണാനും പണത്തിനും രൂപത്തിനും യാതൊരു പ്രാധാന്യവുമില്ലെന്നും താരം പറഞ്ഞിരുന്നു.