- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ; അണ്ണനെപ്പറ്റി പറഞ്ഞാല്‍ ഉടമ്പിരുക്കും, ഉയിര് ഇരുക്കാതെന്ന് ആരാധകർ; സോഷ്യൽ മീഡിയയിലെ സ്റ്റോറി പിൻവലിച്ച് നടി
കരൂർ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഓവിയ. കരൂരിൽ നടന്ന ദുരന്തത്തിൽ 38 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് ഓവിയയുടെ പ്രതികരണം. നടന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ #ArrestVijay എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ ആവശ്യപ്പെട്ടു. എന്നാൽ, മണിക്കൂറുകൾക്കകം ഓവിയ ഈ പോസ്റ്റ് പിൻവലിച്ചു. ഇതിനെത്തുടർന്ന്, സോഷ്യൽ മീഡിയയിൽ നിന്ന് ഓവിയ കടുത്ത അധിക്ഷേപങ്ങൾ നേരിടുകയാണ്. വിജയ് ആരാധകർ നടിയുടെ കമന്റ് ബോക്സിലും മെസേജുകളിലും അശ്ലീല വാക്കുകളും തെറിവിളികളും നടത്തുന്നു. "അണ്ണനെപ്പറ്റി പറഞ്ഞാൽ ഉടമ്പ് ഇരിക്കും, ഉയിർ ഇരിക്കാത്!" (അണ്ണനെക്കുറിച്ച് പറഞ്ഞാൽ ഉടൽ ഉണ്ടാകും, ജീവൻ ഉണ്ടാകില്ല!) എന്ന് ചിലർ ഭീഷണിപ്പെടുത്തിയതായും ഓവിയ പങ്കുവെച്ച ചില കമന്റുകൾ വ്യക്തമാക്കുന്നു.
ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലുമാണ് കരൂരിൽ ദുരന്തം സംഭവിച്ചത്. അപകടത്തെത്തുടർന്ന് വിജയ് ചെന്നൈയിലേക്ക് മടങ്ങിയതും വിമർശിക്കപ്പെടുന്നുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.