നടി പാര്‍വതി നായര്‍ വിവാഹിതയാകുന്നു. നടിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരന്‍ ആശ്രിതാണ് വരന്‍. തന്റെ പ്രണയത്തെ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന സന്തോഷത്തിലാണ് താനെന്ന് പാര്‍വതി പറഞ്ഞു.

വിവാഹ നിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ താരം പങ്കുവെച്ചതും ശ്രദ്ധയാകര്‍ഷിക്കുന്നു. മനോഹരമായ കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം എഴുതിയിട്ടുണ്ട്. എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും നിങ്ങള്‍ എന്നോടൊപ്പം നിന്നു. ഇന്ന്, സ്‌നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാന്‍ ഞാന്‍ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നുമാണ് പാര്‍വതി നായര്‍ കുറിച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

പക്ഷേ സത്യം പറഞ്ഞാല്‍, കൂടുതല്‍ അടുത്തറിയാന്‍ ഞങ്ങള്‍ക്ക് കുറച്ച് മാസങ്ങള്‍ എടുത്തു. തമിഴ് തെലുങ്ക് സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ചാണ് വിവാഹം നടക്കുക,' പാര്‍വതി പറഞ്ഞു. വിവാഹം കഴിക്കുക എന്ന ഉദ്ദേശത്തോടയാണ് തങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചതെന്നും ആശ്രിതിന് സിനിമാ മേഖലയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ആറിനാകും പാര്‍വതി നായരുടെ വിവാഹം നടക്കുക.

ദളപതി വിജയ് നായകനായ ചിത്രം ദ ഗോട്ടില്‍ പാര്‍വതി നായര്‍ നിര്‍ണായക വേഷത്തിലുണ്ടായിരുന്നു. മോഡലിംഗിലൂടെയാണ് പാര്‍വതി സിനിമയില്‍ എത്തുന്നത്. അരങ്ങേറ്റം പോപ്പിന്‍സെന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച താരം അജിത്തിന്റെ യെന്നൈ അറിന്താല്‍ ഉത്തമ വില്ലന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രിയം നേടിയപ്പോള്‍ മലയാളത്തില്‍ ജെയിംസ് ആന്‍ഡ് ആലീസ്, നീരാളി, യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്, നീ കോ ഞാ ചാ, ഡോള്‍സ് തുടങ്ങിയവയ്ക്ക് പുറമേ കന്നഡ സിനിമയിലും നിര്‍ണായക കഥാപാത്രമായി ഉണ്ടായിരുന്നു.