- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മദ്യപാനം ആരംഭിക്കുന്നത് 14-ാം വയസ്സിൽ, മുഴുക്കുടിയനായിരുന്നു'; ഒരുമാസം കൊണ്ടാണ് ആ ശീലം നിയന്ത്രിച്ചത്; ഇപ്പോള്‍ കുടിക്കുന്നത് 60,000 രൂപയുടെ വിസ്കി; തുറന്ന് പറഞ്ഞ് അജയ് ദേവ്ഗണ്
മുംബൈ: ഒരുകാലത്ത് താൻ അമിതമായി മദ്യപിക്കുന്ന ആളായിരുന്നുവെന്നും എന്നാൽ ഒരുമാസം കൊണ്ടാണ് താന്‍ മദ്യപാനം നിര്‍ത്തിയതെന്നും ബോളിവുഡ് താരം അജയ് ദേവ്ഗൺ. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'ഞാനൊരു മുഴുക്കുടിയനായിരുന്നു. മദ്യപിക്കാത്തവരെ പരിഹസിക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ, മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്ന ഒരു ശീലമായി മാത്രമാണ് ഇതിനെ കാണുന്നത്. ഭക്ഷണം കഴിക്കുമ്പോൾ വളരെ ചെറിയ അളവിലാണ് ഇപ്പോൾ കഴിക്കുന്നത്,' അജയ് ദേവ്ഗൺ പറഞ്ഞു. ഒരു ഘട്ടത്തിൽ, തന്റെ മദ്യപാനം നിയന്ത്രിക്കാനാവാതെ വന്നപ്പോൾ, ഒരു വെൽനസ് സ്പായിൽ ഒരു മാസം ചിലവഴിച്ചാണ് താരം മദ്യപാനത്തിൽ നിന്ന് മോചിതനായത്.
ഇപ്പോൾ താൻ വളരെ ഉയർന്ന വിലയുള്ള വിസ്കിയാണ് ഉപയോഗിക്കുന്നതെന്നും, ഒരു ബോട്ടിലിന് 60,000 രൂപ വരെ വിലയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഇതൊരിക്കലും മദ്യപാനമല്ല, മറിച്ച് ആസ്വദിക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു. 14-ാം വയസ്സിലാണ് അദ്ദേഹം മദ്യപാനം ആരംഭിച്ചതെന്നും, അത് പിന്നീട് ഒരു ശീലമായി മാറിയെന്നും അജയ് ദേവ്ഗൺ പറയുന്നു.
'സൺ ഓഫ് സർദാർ 2' ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 'ദേ ദേ പ്യാർ ദേ 2' ആണ് പുതിയ സിനിമ. ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.




