തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് എമി ജാക്സണ്‍. മോഡലിംഗില്‍ നിന്നുമാണ് എമി സിനിമയിലേക്ക് എത്തുന്നത്. നിരവധി ഹിറ്റുകളിലെ നായികയാകാനും എമിയ്ക്ക് സാധിച്ചു. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും മോഡലിംഗില്‍ നിറ സാന്നിധ്യമാണ് താരം. സോഷ്യല്‍ മീഡിയിലും സജീവമാണ് എമി. ഇപ്പോഴിതാ എമി ജാക്സന്‍ പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ താരം കഴിഞ്ഞ ഒക്ടോബറില്‍ തന്റെ ഗര്‍ഭധാരണവിശേഷം ആരാധകരോട് പങ്കുവെച്ചിരുന്നു. നിറവയറിലുള്ള ചിത്രം വീണ്ടും പങ്കുവെച്ചിരിക്കുകയാണ് താരം. ബിക്കിനി ധരിച്ച താരത്തിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ താരം അര്‍ധനഗ്‌നയായാണ് കാണപ്പെടുന്നത്. അവധി ആഘോഷത്തില്‍നിന്നുള്ളതാണ് ചിത്രം. ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നിരവധി ആളുകള്‍ താരത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ ചില ആളുകള്‍ ചിത്രത്തിനെ വിമര്‍ശിച്ചും രംഗത്ത് എത്തി.

ആളുകള്‍ എന്തിനാണ് ഇങ്ങനെ നഗ്‌നത പ്രൊമോട്ട് ചെയ്യുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നത് എന്തിനാണ്, സ്വകാര്യത എന്നൊന്നില്ലായിരിക്കുന്നു. ലൈക്കിന് വേണ്ടി സ്വന്തം ആത്മാവിനെയാണ് വില്‍ക്കുന്നത് എന്നിങ്ങനെയാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമായിരുന്നു എമി ജാക്സണും എഡ് വെസ്റ്റ് വിക്കും വിവാഹിതരായത്. ഇരുവരുടേയും ആദ്യത്തെ കണ്‍മണിയ്ക്കായി ആരാധകരും കാത്തിരിക്കുകയാണ്. അതേസമയം മുമ്പത്തെ പങ്കാല്‍യില്‍ എമിയ്ക്ക് ഒരു മകനുണ്ട്. അഞ്ച് വയസുകാരനായ ആന്ദ്രേസ്. എമിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ സ്ഥിരം സാന്നിധ്യമാണ് മകന്‍.