- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
18 വർഷം മികച്ച സുഹൃത്തുക്കളായി, ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുന്നു; വിവാഹ വാർഷികദിനത്തിൽ അനൂപ് മേനോന്റെ കുറിപ്പ്
കൊച്ചി: നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോൻ. 2002 ൽ പുറത്തിറങ്ങിയ 'കാട്ടുചെമ്പകം' എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമാലോകത്തെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി അവസരങ്ങൾ അനൂപിനെ തേടിയെത്തി. 'പത്മ', 'കിങ്ങ് ഫിഷ്' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും അനൂപ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഷേമ അലക്സാണ്ടറാണ് അനൂപിന്റെ ജീവിതപങ്കാളി. ഇപ്പോഴിതാ വിവാഹ വാർഷികദിനത്തിൽ അനൂപ് പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. '9 വർഷം ഞങ്ങൾ ഒരു യൂണിറ്റ് എന്ന നിലയിൽ... 18 വർഷം മികച്ച സുഹൃത്തുക്കളായി... ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു,' അനൂപ് കുറിക്കുന്നു.
2014 ഡിസംബർ 27 നാണ് അനൂപും ഷേമ അലക്സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭർത്താവ് 2006 ൽ ഹൃദ്യയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകൾ ആമിയും ഇവർക്കൊപ്പമുണ്ട്.
മറുനാടന് ഡെസ്ക്