- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മുടെ സ്വന്തം അനിമല്‍, ഹനീഫ് അദേനി ഗംഭീരമാക്കിയിരിക്കുന്നു, ഒപ്പം നമ്മുടെ പ്രിയങ്കരനായ ഉണ്ണിയും'; 'മാര്‍ക്കോ'യെക്കുറിച്ച് അനൂപ് മേനോന്‍ പറയുന്നു
നമ്മുടെ സ്വന്തം അനിമല്‍, ഹനീഫ് അദേനി ഗംഭീരമാക്കിയിരിക്കുന്നു
കൊച്ചി: മലയാളം സിനിമയിലേക്ക് ഉണ്ണി മുകുന്ദന്റെ മാസ്സ് എന്‍ട്രിയാണ് മാര്‍ക്ക് സിനിമ. വന്‍ഹൈപ്പോടെ എത്തിയ സിനിമയെ പ്രേക്ഷകര്‍ തീയ്യറ്ററില്‍ സ്വീകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമസ് കാല ചിത്രമെന്ന നിലയില്‍ സിനിമ വലിയ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഉണ്ണിയുടെ ചിത്രത്തെ കുറിച്ച് നല്ലവാക്കുകളുമായി അനൂപ് മേനോന്‍ രംഗത്തുവന്നു.
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്ന് അനൂപ് മേനോന്‍ പറയുന്നത്. നമ്മുടെ സ്വന്തം അനിമല്‍. ഹനീഫ് അദേനി ഗംഭീരമാക്കിയിരിക്കുന്നു. ഒപ്പം നമ്മുടെ പ്രിയങ്കരനായ ഉണ്ണിയും. ഉണ്ണിയുമായുള്ള സൗഹൃദവും പങ്കുവെച്ചാണ് അനൂപിന്റെ വാക്കുകള്‍. വിക്രമാദിത്യന്റെ നാളുകള്‍ മുതല്‍ തന്നെ സിനിമയോട് നിനക്കുള്ള സ്‌നേഹം കണ്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. സമര്‍പ്പണത്തിന് സിനിമ എന്ത് തിരിച്ചുതരും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വിജയം. നിന്റെ ഏറ്റവും മികച്ച ചിത്രമാണ് മാര്‍ക്കോ. നിശബ്ദമായുള്ള ഈ സംഹാരം തുടരുമെന്നുതന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാര്‍ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കന്‍ ഗെറ്റപ്പില്‍ തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലെത്തുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്.