- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോര്‍ജുകുട്ടിയും അഞ്ജു ജോര്‍ജും'; ഷൂട്ടിങ്ങിന് ഇടയില്‍ മോഹന്‍ലാലിനൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ച് നടി അന്‍സിബ
'ദൃശ്യം 3'യുടെ ചിത്രീകരണത്തിനിടെ താരങ്ങള്‍ തമ്മിലുള്ള സൗഹൃദ നിമിഷങ്ങളും വാര്‍ത്തകളാകുന്നു. ഷൂട്ടിങ്ങിന് ഇടയില്‍ മോഹന്‍ലാലിനൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം നടി അന്‍സിബ ഹസ്സന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 'ജോര്‍ജുകുട്ടിയും അഞ്ജു ജോര്‍ജും' എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ.
ചിത്രം പുറത്തുവന്നതോടെ ആരാധകര്‍ നിരവധി രസകരമായ കമന്റുകളുമായി രംഗത്തെത്തി. 'ജോര്‍ജുകുട്ടി വീണ്ടും ചെറുപ്പമാകുന്നു', 'വരുണിന്റെ ഫിറ്റ്‌നസിന് പിന്നിലെ രഹസ്യം ഇവിടെ തന്നെയാണോ?' തുടങ്ങിയ കമന്റുകളാണ് കൂടുതലും.
എന്നാല്‍ ചിലര്‍ നടിയെ വിമര്‍ശിച്ചും പ്രതികരിച്ചു. 'ദൃശ്യം സീരീസില്‍ മാത്രമേ കാണാറുള്ള നടി', 'സിനിമ വന്നാല്‍ മാത്രമേ ഓര്‍മ്മ വരുന്ന നായിക' എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങള്‍. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം 3'യുടെ ചിത്രീകരണം തൊടുപുഴയില്‍ സജീവമായി പുരോഗമിക്കുകയാണ്. ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.