മംഗളുരു: ബോളിവുഡ് സംവിധായകനും നടനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് 8 എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. കന്നഡ നടന്‍ കൂടിയായ സുജയ് ശാസ്ത്രിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടനെന്ന നിലയില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ സജീവ സാന്നിധ്യമായ അനുരാഗ് കശ്യപ് ആദ്യമായാണ് കന്നഡ ചിത്രത്തിന്റെ ഭാഗമാകുന്നത്.

സ്പോര്‍ട്‌സ് ഡ്രാമയായ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബിലൂടെയാണ് കശ്യപിന്റെ മലയാള അരങ്ങേറ്റം. നയന്‍താര നായികയായ ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിലൂടെ തമിഴിലും എത്തി. എ.വി.ആര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയാണ് 8ന്റെ നിര്‍മ്മാണം.

ഹേമന്ത് ജോയിസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സംഭാഷണം: മൃഗാശിര ശ്രീകാന്ത്. ഛായാഗ്രഹണം: ഗുരുപ്രസാദ് നര്‍നാദ്, എഡിറ്റര്‍: പ്രതീക് ഷെട്ടി. പി.ആര്‍.ഒ: ശബരി.