- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടിവസ്ത്രം മുതൽ എല്ലാം വാങ്ങിക്കൊടുത്തു, കാണാൻ അത്ര ഭംഗിയില്ലാത്ത അവനെ അണിയിച്ചൊരുക്കി'; കാമുകനെ ഒരു ഹീറോയെപ്പോലെ കൊണ്ടുനടന്നു; ഒടുവിൽ കിട്ടിയത് ക്രൂരമർദ്ദനം; വെളിപ്പെടുത്തലുമായി അർച്ചന ഗൗതം

മുംബൈ: പ്രണയബന്ധത്തിൽ താൻ നേരിട്ട അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി അർച്ചന ഗൗതം. പുറമെ ബോൾഡ് ആണെന്ന് തോന്നുമെങ്കിലും പ്രണയത്തിന്റെ കാര്യത്തിൽ താൻ അതീവ ദുർബലയാണെന്നും മുൻകാമുകന് വേണ്ടി സർവ്വസ്വവും സമർപ്പിച്ചിട്ടും തനിക്ക് ലഭിച്ചത് കണ്ണീർ മാത്രമാണെന്നും താരം വെളിപ്പെടുത്തി. 'ദി 50' എന്ന റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു അർച്ചനയുടെ വികാരാധീനമായ പ്രതികരണം.
കാമുകനെ ഒരു ഹീറോയെപ്പോലെ കൊണ്ടുനടന്നത് താനായിരുന്നുവെന്ന് അർച്ചന പറയുന്നു. "കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത അവനെ ഞാനാണ് അണിയിച്ചൊരുക്കിയത്. അടിവസ്ത്രം മുതൽ ടി-ഷർട്ട് വരെ നൂറോളം പുതിയ വസ്ത്രങ്ങൾ അവന് വാങ്ങി നൽകി. 24 മണിക്കൂറും അവന് വേണ്ടി മാറ്റിവെച്ചു. എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും എനിക്ക് തിരിച്ചു കിട്ടിയത് ക്രൂരമായ ശാരീരിക പീഡനമായിരുന്നു," അർച്ചന ഓർത്തെടുത്തു.
"അവൻ എത്ര ക്രൂരമായാണ് എന്നെ തല്ലിയിരുന്നതെന്ന് പറയാൻ പോലും വയ്യ. ഒരു ദയയുമില്ലാതെ അവൻ എന്നെ ചവിട്ടുമായിരുന്നു. ഹോട്ടലുകളിൽ വെച്ച് പോലും ഇത് തുടർന്നു. ബഹളം വെച്ച് ആളെക്കൂട്ടുമെന്ന് പറയുമ്പോൾ വീണ്ടും ദേഷ്യത്തോടെ ഉപദ്രവിക്കും. ഒരിക്കൽ മറ്റൊരു പെൺകുട്ടിയുടെ മുന്നിൽ വെച്ച് അവൻ എന്നെ തല്ലി. അത് കണ്ട് ഭയന്ന് ആ പെൺകുട്ടി ഓടിപ്പോയി."
അപമാനവും പീഡനവും കാരണം തന്റെ മാനസികനില പോലും തകരാറിലായ ഘട്ടമുണ്ടായിരുന്നുവെന്നും അതിൽ നിന്നെല്ലാം ഈയടുത്ത കാലത്താണ് താൻ മോചിതയായതെന്നും അർച്ചന കൂട്ടിച്ചേർത്തു. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.


