- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രകലാരംഗത്ത് സ്വന്തം ദൃശ്യഭാഷ സ്വരൂപിച്ച ചിത്രകാരന്‍; മോപ്പസാങ് വാലത്ത് അന്തരിച്ചു
കൊച്ചി: പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു. ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. ചിത്രകലാരംഗത്ത് സ്വന്തം ദൃശ്യഭാഷ സ്വരൂപിച്ച ചിത്രകാരനാണ്. ചരിത്രകാരനും എഴുത്തുകാരനുമായ വി.വി.കെ വാലത്തിന്റെ മകനാണ്. എസ്.പി.സി.എസ് പബ്ലിക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോക്രട്ടീസ് വാലത്ത് സഹോദരനാണ്.
സ്വയാര്‍ജിതമായ പ്രതിഭ കൊണ്ടാണ് മോപ്പസാങ് പ്രസിദ്ധി നേടിയത്. ആശയഗരിമ കൊണ്ടും വ്യത്യസ്തതകൊണ്ടും വര്‍ണ്ണസമൃദ്ധികൊണ്ടും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വേറിട്ടു നിന്നു. എം. വി. ദേവന്റെ ചിത്രകലാപാരമ്പര്യത്തില്‍ ആകൃഷ്ടനായാണ് താന്‍ ചിത്രകലാരംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ അംഗീകാരം ഉള്‍പ്പെടെ വിവിധ ബഹുമതികള്‍ക്ക് അര്‍ഹനായി. കേരളത്തിനകത്തും പുറത്തും ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി.
Next Story