- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുഖമായിട്ടുണ്ട്, സന്തോഷവാനായിട്ടുണ്ട്; വലിയ പ്രശ്‌നങ്ങളൊന്നുമില്ല; ഇപ്പോള്‍ ചെറിയൊരു വിശ്രമം മാത്രമാണ് എടുക്കുന്നത്'; പിറന്നാളിന് ഒന്നൊന്നര വരവുണ്ടായേക്കും; അഷ്‌കര്‍ സൗദാന്‍
കൊച്ചി: ശാരീരിക അസ്വസ്ഥതകള്‍ക്കുശേഷം വിശ്രമത്തിലിരിക്കുന്ന മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആശ്വാസകരമായ വിവരം പുറത്ത്. നടനും മമ്മൂട്ടിയുടെ അനന്തരവനുമായ അഷ്‌കര്‍ സൗദാനാണ് വിവരം അറിയിച്ചത്. ''സുഖമായിട്ടുണ്ട്, സന്തോഷവാനായിട്ടുണ്ട്. വലിയ പ്രശ്‌നങ്ങളൊന്നുമില്ല, ഇപ്പോള്‍ ചെറിയൊരു വിശ്രമം മാത്രമാണ് എടുക്കുന്നത്'' അഷ്‌കര്‍ വ്യക്തമാക്കി.
'ദ കേസ് ഡയറി' സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കവേയാണ് അഷ്‌കര്‍ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രതികരിച്ചത്. സെപ്റ്റംബര്‍ 7-ന് ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടി ഉടന്‍ തന്നെ വീണ്ടും പ്രേക്ഷകമുന്‍പിലെത്തുമെന്നാണ് പ്രതീക്ഷ. ''ഞങ്ങളൊക്കെ സിനിമയില്‍ അഭിനയിക്കുന്നത് മമ്മൂട്ടിക്ക് സന്തോഷം നല്‍കുന്നതാണ്. ഇന്നത്തെ അഭിമുഖ വേദിയിലിരിക്കുന്നതിനും അദ്ദേഹം തന്നെയാണ് പ്രചോദനം'' അഷ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയുടെ ഒടുവിലത്തെ ചിത്രം ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത 'ബസൂക്ക' ആയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രംയും ജിതിന്‍ കെ. ജോസ് ഒരുക്കുന്ന 'കളങ്കാവല്‍' ഉം അടുത്തതായി റിലീസ് ചെയ്യാനിരിക്കുകയാണ്. മഹേഷിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും അണിനിരക്കുന്നു. വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന 'കളങ്കാവല്‍' ചിത്രീകരണത്തിനൊരുങ്ങുകയാണ്.