കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും സുഹൃത്തുമായ രമേഷ് പിഷാരടിക്ക് തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ആശംസയുമായി നടൻ ധർമജൻ ബോൾഗാട്ടി. സിനിമയുമായുള്ള ബന്ധം വെച്ച് വോട്ട് ചോദിക്കേണ്ടെന്ന് പിഷാരടി തന്നോട് പറഞ്ഞിരുന്നതായും എന്നാൽ തന്റെ പ്രിയ സുഹൃത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങാതിരിക്കാൻ തനിക്ക് കഴിയില്ലെന്നും ധർമജൻ വ്യക്തമാക്കി.

ധർമജന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

പിഷാരടി എന്നോട് പറഞ്ഞത് സിനിമ ബന്ധം വെച്ച് എനിക്ക് വോട്ട് വേണ്ട…അപ്പൊ ഞാൻ പറഞ്ഞു

“എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്’’

പിന്നെ ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന് എന്നിരുന്നാലും ഞങ്ങൾ നാദിർഷ കോട്ടയം നസീർ കലാഭവൻ ഷാജോൺ കലാഭവൻ ജിന്റോ ഹരി പി നായർ ഞങ്ങൾ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു പൊളിച്ചടക്കി ഞങ്ങൾ തിരിച്ചുവന്നു. നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ സ്‌നേഹത്തോടെ പിഷൂന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി.