- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാന മുഖ്യമന്ത്രിയുടെ വസതിയിലെത്തി ദുൽഖർ സൽമാൻ; പൊന്നാട അണിയിച്ച് സ്വീകരിച്ച് രേവന്ത് റെഡ്ഢി
മഹബൂബ്‌നഗർ: ക്ഷണപ്രകാരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ വസതിയിലെത്തി ദുൽഖർ സൽമാൻ. ഞായറാഴ്ച രാവിലെയാണ് ദുൽഖർ രേവന്ത് റെഡ്ഡിയുടെ വസതിയിലെത്തിയത്. ചലച്ചിത്ര നിർമ്മാതാക്കളായ സ്വപ്ന ദത്തും ചെറുകുരി സുധാകറും ദുൽക്കറിനൊപ്പം ഉണ്ടായിരുന്നു. ഇളം നീല നിറത്തിലുള്ള പൊന്നാട അണിയിച്ചാണ് ദുൽഖർ സൽമാനെ രേവന്ത് റെഡ്ഢി സ്വീകരിച്ചത്.
തെലുങ്ക് ചിത്രമായ ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്‍ഖർ സൽമാന് കഴിഞ്ഞ വർഷം മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. എന്നാൽ ദുൽഖറിന് നേരിട്ടെത്തി അവാർഡ് ഏറ്റുവാങ്ങാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് താരം തെലങ്കാനയിൽ എത്തിയപ്പോൾ രേവന്ത് റെഡ്ഢിയുടെ വസതി സന്ദർശിച്ചതെന്നാണ് സൂചന.
2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ അന്ന് സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയ്ക്കായിരുന്നു.
'കിംഗ് ഓഫ് കൊത്ത'യുടെ പരാജയത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രമായിരുന്നു 'ലക്കി ഭാസ്‍കര്‍'. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്കർ. ചിത്രത്തിലൂടെ ദുൽഖർ വലിയ തിരിച്ചുവരവാണ് നടത്തിയത്. 100 കോടിക്ക് പുറത്ത് നേടിയ ചിത്രം കേരളത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമയാണ്. ഒരു ബാങ്ക് കാഷ്യറുടെ വേഷമാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്.