- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനനായകന്‍ ബാലയ്യ പടത്തിന്റെ റീമേക്കോ? വിജയ് സിനിമയുടെ ടീസറിന് പിന്നാലെ വൈറലായി ഭഗവന്ത് കേസരിയിലെ സീന്‍
ജനനായകന്‍ ബാലയ്യ പടത്തിന്റെ റീമേക്കോ?
ചെന്നൈ: ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകന്‍. ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ ആയാണ് സിനിമ പ്ലാന്‍ ചെയ്യുന്നത്. സിനിമയുടെ ടീസര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നേരത്തെ ഈ ചിത്രം ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ടീസറിന് പിന്നാലെ ഈ സംശയങ്ങള്‍ക്ക് കൂടുതല്‍ ശക്തിയേറുകയാണ്.
ചിത്രത്തില്‍ വിജയ് പൊലീസ് ഓഫീസര്‍ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. കയ്യില്‍ ഒരു വാളുമായി പൊലീസ് വേഷത്തില്‍ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്യെ ആണ് ടീസറില്‍ കാണാനാകുന്നത്. ഈ ടീസറാണ് ജനനായകന്‍ ഭഗവന്ത് കേസരി റീമേക്ക് ആണെന്ന് ഉറപ്പിക്കുന്നത്. സിനിമയില്‍ ഫ്‌ലാഷ്ബാക്കില്‍ വരുന്ന രംഗമാണ് ഇതെന്നും ബാലയ്യ സിനിമയിലും ഇത്തരത്തില്‍ ഫ്‌ലാഷ്ബാക്കില്‍ നടന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന സീന്‍ ഉണ്ടെന്നാണ് പ്രേക്ഷകര്‍ കുറിക്കുന്നത്. ഭഗവന്ത് കേസരിയിലെ സീന്‍ നിരവധി പേര്‍ എക്‌സില്‍ പങ്കുവെക്കുന്നുണ്ട്.
അതേസമയം റീമേക്ക് ആണെങ്കിലും സാരമില്ല എച്ച് വിനോദ് നന്നായി എടുത്താല്‍ മതിയെന്ന അഭിപ്രായം പറയുന്നവരുമുണ്ട്. ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ഭഗവന്ത് കേസരിയിയിലെ 'ഗുഡ് ടച്ച് ബാഡ് ടച്ച്' സീന്‍ ജനനായകനില്‍ റീമേക്ക് ചെയ്യുമെന്നാണ് തെലുഗു 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് ഭഗവന്ത് കേസരി കാണുകയും ഈ രംഗം ഇഷ്ടപ്പെട്ട നടന്‍ ജനനായകനില്‍ ഇത് ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് 4.5 കോടിക്ക് ഈ രംഗത്തിന്റെ റീമേക്ക് അവകാശം ജനനായകന്‍ ടീം സ്വന്തമാക്കിയതായാണ് സൂചന. 2026 ജനുവരി 9 ആണ് 'ജനനായകന്‍' തിയേറ്ററില്‍ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.
കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്‍- അനില്‍ അരശ്, കലാസംവിധാനം- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, വരികള്‍- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍.