- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പതിമൂന്ന് ജില്ലകളിലും 'തേങ്ങ' എന്നാണ് പറയുന്നത്, തൃശൂരിൽ അങ്ങനെയല്ല'; ഞങ്ങൾ ലൈറ്റായി കാര്യങ്ങൾ കാണുന്നവർ, അമിത ടെൻഷനുകൾ ഇല്ല; തുറന്ന് പറഞ്ഞ് ജയരാജ് വാര്യർ
തൃശൂർ: തൃശൂർ ഭാഷയെക്കുറിച്ചുള്ള നടനും അവതാരകനുമായ ജയരാജ് വാര്യരുടെ പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൃശൂർ ഭാഷയുടെ പ്രത്യേകതകളെക്കുറിച്ച് താരം സംസാരിച്ചത്. തൃശൂർ ഭാഷയുടെ താളവും നീട്ടലുമാണ് മറ്റുള്ളവരെ ആകർഷിക്കുന്നതെന്ന് ജയരാജ് വാര്യർ പറഞ്ഞു.
'എന്തുട്ടെടാ', 'ടാ' തുടങ്ങിയ വാക്കുകളിലെ നീട്ടൽ തൃശൂർ സംസാരത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ തൃശൂർ സ്വദേശിയായതുകൊണ്ട് ഈ ഭാഷ സംസാരിക്കാൻ എളുപ്പമാണെന്നും, എന്നാൽ മറ്റ് ജില്ലകളിലെ ഭാഷകളും താൻ നിരീക്ഷിച്ചു പഠിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാടക രംഗത്ത് പ്രവർത്തിച്ച കാലയളവിൽ വിവിധ ജില്ലകളിൽ യാത്ര ചെയ്തതിലൂടെ ഓരോ സ്ഥലത്തെയും സംസാരരീതി സ്വായത്തമാക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഞാൻ കൊല്ലത്തുചെന്നുകഴിഞ്ഞാൽ കൊല്ലംകാരനല്ലെന്ന് ആരും പറയില്ല. എന്തുവാ എന്ന് പറഞ്ഞ് തുടങ്ങും. തിരുവനന്തപുരത്തുചെന്നാൽ അവിടത്തെ ഭാഷയിൽ സംസാരിക്കും. മനഃപൂർവമല്ല, വേണ്ടിവന്നാൽ ആ നാട്ടുകാരനാകാൻ എനിക്ക് പറ്റും- എന്നും അദ്ദേഹം പറഞ്ഞു
എന്നാൽ, തൃശൂർ ഭാഷയിലെ ഏറ്റവും രസകരമായ പ്രയോഗം 'നാളേരം' ആണെന്ന് ജയരാജ് വാര്യർ ചൂണ്ടിക്കാട്ടി. കേരളത്തിലെ മറ്റ് പതിമൂന്ന് ജില്ലകളിൽ 'തേങ്ങ' എന്ന് പറയുന്നിടത്ത് തൃശൂർക്കാർ 'നാളേരം' എന്ന് മാത്രമേ പറയാറുള്ളൂ. "നീ പോയാൽ എനിക്ക് എന്ത് തേങ്ങയാണ്" എന്ന് സാധാരണയായി പറയും. അല്ലാതെ നാളേരം എന്നേ പറയുകയുള്ളൂ. തൃശൂർക്കാർ ലൈറ്റായി കാര്യങ്ങൾ കാണുന്നവരാണെന്നും അമിതമായ ടെൻഷനുകൾ എടുക്കാത്തവരാണെന്നും താൻ വിശ്വസിക്കുന്നതായും ജയരാജ് വാര്യർ കൂട്ടിച്ചേർത്തു.




