- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിആർ ഏജൻസി സമീപിച്ചിരുന്നു, ഒരു മാസത്തേക്കായി ആവശ്യപ്പെട്ടത് തൊണ്ണൂറായിരം രൂപ'; മത്സരാർത്ഥികൾ പിആർ കൊടുത്തിട്ടാണ് ഷോയിൽ എത്തിയിട്ടുള്ളത്; വെളിപ്പെടുത്തലുമായി ജിഷിൻ
കൊച്ചി: സീരിയൽ നടനും ബിഗ് ബോസ് മലയാളം സീസൺ 7 വൈൽഡ് കാർഡ് മത്സരാർത്ഥിയുമായിരുന്ന ജിഷിൻ മോഹൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് . റിയാലിറ്റി ഷോകളിലെ പി.ആർ കളികളെക്കുറിച്ചുമാണ് അദ്ദേഹം നടത്തിയ തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജിഷിൻ മോഹൻ നിർണായകമായ ഈ വെളിപ്പെടുത്തൽ നടത്തിയത്
ഒരു പിആർ ഏജൻസി തന്നെ സമീപിച്ചിരുന്നുവെന്നും, ഒരു മാസത്തേക്കായി തൊണ്ണൂറായിരം രൂപയാണ് അവർ ആവശ്യപ്പെട്ടതെന്നും ജിഷിൻ വെളിപ്പെടുത്തി. വെറും പിന്തുണ മാത്രമല്ല, ഇതിനപ്പുറമുള്ള കളികൾ പിആർ വഴി നടക്കുന്നുണ്ട്. വോട്ട് മറിക്കുന്നുണ്ട് എന്ന ഗുരുതരമായ ആരോപണവും താരം ഉന്നയിച്ചു. ഭൂരിഭാഗം മത്സരാർത്ഥികളും പിആർ കൊടുത്തിട്ടാണ് ഷോയിൽ എത്തിയിട്ടുള്ളതെന്നും ജിഷിൻ അഭിപ്രായപ്പെട്ടു. സ്വന്തം പിആർ തൻ്റെ ഏക പിആർ തൻ്റെ ഭാര്യയായ അമേയ മാത്രമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.വോട്ടിങ്ങിനെ ആശ്രയിച്ചാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതെന്നും, തൻ്റെ എവിക്ഷൻ അൺഫെയർ ആയിരുന്നെന്ന് പറയാൻ കഴിയില്ലെന്നും ജിഷിൻ വ്യക്തമാക്കി.
സീസൺ ഏഴിലേക്ക് അവസരം കിട്ടിയപ്പോൾ കന്യാദാനം സീരിയൽ ചെയ്യുന്ന സമയമായിരുന്നുവെന്നും സീരിയൽ റൈറ്ററോട് പറഞ്ഞ് എന്റെ കഥാപാത്രം ദുബായിലേക്ക് പോകുന്നത് പോലെ മാറ്റിയിട്ടാണ് ബിഗ് ബോസിലേക്ക് പോയതെന്നും താരം വ്യക്തമാക്കി. 'അഞ്ചാം സീസണിൽ ഇൻ്റർവ്യൂവിന് പോയിരുന്നു, പക്ഷേ സെലക്ട് ചെയ്തില്ല. കിട്ടാത്തതുകൊണ്ട് ദേഷ്യം വന്ന് ആ സീസൺ ഞാൻ കണ്ടില്ല. അന്ന് ഞാൻ അൽപം ബാഡ് സിറ്റുവേഷനിലും ആയിരുന്നു. ലഹരി ഉപയോഗിക്കുന്ന സമയമായിരുന്നു. പിന്നീട് അതിൽ നിന്നെല്ലാം തിരിച്ച് വന്നപ്പോൾ ബിഗ് ബോസിലേക്ക് എൻട്രി കിട്ടി.' എന്നും ജിഷിന് മോഹൻ കൂട്ടിച്ചേർത്തു.




