ഗുരുവായൂർ: നടൻ കാളിദാസ് ജയറാമിന്‍റെയും തരിണിയുടെ വിവാഹം ഗുരുവായൂരില്‍ വച്ച് മംഗളകരമായി നടന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് രാവിലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തതത്. ഇപ്പോഴിതാ മകന്റെ കല്യാണത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ടെന്ന് നടൻ ജയറാം പറഞ്ഞിരിക്കുകയാണ്.

മകൻ കാളിദാസ് ജയറാം തരണിയെ വിവാഹം ചെയ്തതിൽ സന്തോഷം വ്യക്തമാക്കി ജയറാം. പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് തനിക്കുള്ള സന്തോഷമെന്ന് പറയുന്നു ജയറാം. ഞാൻ 32 കൊല്ലം മുമ്പ് തന്റെ അശ്വതിക്ക് ഇവിടെ താലി ചാര്‍ത്തി. ഇന്ന് രണ്ട് അതിഥികള്‍ കൂടി. മരുമകളുമല്ല, താരിണി തന്റെ മകളാണ്. എല്ലാം ഗുരുവയൂരപ്പന്റെ അനുഗ്രഹം എന്നും പറയുന്നു ജയറാം.

പുതിയ യാത്ര, പുതിയ തുടക്കമെന്ന് കാളിദാസ് ജയറാം കുറിച്ചു. എല്ലാവർക്കും നന്ദിയെന്നും പറയുന്നു താരം. നടൻ കാളിദാസ് ജയറാം താരുണി കലിംഗ രായർക്ക് ഇന്നാണ് താലി ചാർത്തിയത്. രാവിലെ 7.30ന് ഗുരുവായൂരിൽ അമ്പലനടയിലായിരുന്നു ചടങ്ങ്.

ഏഴുമണിയോടെ ജയറാം പാർവതിയും മാളവിക ജയറാമും ചേർന്ന് കാളിദാസിനെ മണ്ഡപത്തിലേക്ക് ആനയിച്ചു. പിന്നാലെ മാതാപിതാക്കളായ ഹരിഹരരാജിന്റെയും ആരതിയുടെയും ഒപ്പം മണ്ഡപത്തിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി സകുടുംബം ചടങ്ങിൽ പങ്കെടുത്തിരിന്നു.