- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാളിദാസ് ജയറാം താരിണിക്ക് ഞായറാഴ്ച താലിചാര്‍ത്തും; ഗുരുവായൂരപ്പനെ സാക്ഷി നിര്‍ത്തി വിവാഹം; രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തില്‍ താലികെട്ട്
കാളിദാസ് ജയറാം താരിണിക്ക് ഞായറാഴ്ച താലിചാര്‍ത്തും
ഗുരുവായൂര്‍: ചലച്ചിത്ര താരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസിന്റെ വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍ നടക്കും. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലാണ് താലികെട്ട്.
മോഡല്‍ താരിണി കലിംഗരായറാണ് വധു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ മേയ് മൂന്നിനാണ് നടന്നത്. 1992 സെപ്റ്റംബര്‍ ഏഴിന് ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം ഗുരുവായൂരിലായിരുന്നു. വിവാഹത്തിന്റെ മുന്നൊരുക്കങ്ങളെല്ലാം ചെന്നൈയിലാണ് നടന്നത്.
'ഷി തമിഴ് നക്ഷത്ര പുരസ്‌കാര' വേദിയില്‍ അവര്‍ഡ് വേദിയില്‍ താരിണിക്കൊപ്പം എത്തിയ കാളിദാസ് ജയറാം ആണ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മികച്ച ഫാഷന്‍ മോഡലിനുളള പുരസ്‌കാരം തരിണി കലിംഗരായര്‍ക്കായിരുന്നു.
പുരസ്‌കാരം നല്‍കിയതിന് ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിച്ചു. സ്റ്റേജിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധത്തെ കുറിച്ച് അവതാരക ചോദിച്ചു. വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു മറുപടി.
കഴിഞ്ഞ വര്‍ഷമാണ് താരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന താരിണി നീലഗിരി സ്വദേശിയാണ്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.