മലയാള സിനിമയിലെ യുവ താരനിരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഷൈന്‍ പങ്കെടുക്കുന്ന അഭിമുഖങ്ങളെല്ലാം ഷൈനിന്റെ അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട് തന്നെ വളരെ വേഗത്തില്‍ വൈറല്‍ ആയി മാറാറുണ്ട്. ആരുടെ മുഖത്ത് നോക്കിയും തന്റെ അഭിപ്രായം പറയുന്ന കാര്യത്തില്‍ ഷൈന്‍ ഒരിക്കലും പിന്നോട്ട് പോകാറില്ല. അതുതന്നെയാണ് ഷൈനിനെ മറ്റുള്ള താരങ്ങളില്‍ നിന്നും എന്നും വ്യത്യസ്തനാക്കുന്നതും. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രമാണ് ഷൈന്‍ ടോം ചാക്കോയുടെ അടുത്ത റിലീസ്. നവംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരമിപ്പോള്‍.

സിനിമയില്‍ കുറച്ച് മോശം വേഷങ്ങള്‍ ചെയ്യാനാണ് രസം. കാരണം ജീവിതത്തില്‍ അത് ചെയ്യാനുളള അവകാശവും സ്വാതന്ത്ര്യവും നമുക്കില്ല. നന്നായി പെരുമാറണമല്ലോ. അതുകൊണ്ടാണ് പലരും രക്ഷപ്പെട്ട് പോകുന്നത്. അങ്ങനയാണല്ലോ പലരും നമ്മള്‍ മോശാമാണെന്ന രീതിയില്‍ പലതും പറഞ്ഞുപരത്തുന്നത്.

അതിനാല്‍ത്തന്നെ ആരും മോശമായ രീതിയില്‍ പെരുമാറില്ല. സിനിമയില്‍ മാത്രമേ മോശമായി പെരുമാറാന്‍ സാധിക്കുളളൂ. അതുകൊണ്ട് അതൊക്കെ ആസ്വദിച്ച് ചെയ്യും. നമ്മള്‍ ഒരു സിനിമ ചെയ്യുന്നതിലൂടെ സമൂഹത്തിന് ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമ വിജയിക്കുന്നുണ്ടോ അല്ലെങ്കില്‍ പരാചയപ്പെടുന്നുണ്ടോ എന്നതില്‍ കാര്യമില്ല. സമൂഹത്തിന് ഗുണം ചെയ്യുന്ന സിനിമകളാണ് ചെയ്യേണ്ടത് ഷൈന്‍ പറഞ്ഞു.

താന്‍ വളരെ വായ്നോക്കി ആയിട്ടുള്ള ആളല്ലെന്നും ഷൈന്‍ പറഞ്ഞു. സ്ത്രീകള്‍ എപ്പോഴും കുറ്റം പറയുന്നത് പുരുഷന്മാരെയാണ്. എന്നാല്‍ പുരുഷന്മാര്‍ അത് തിരിച്ചു ചെയ്യുന്നില്ല. എല്ലാ വിവാഹമോചനങ്ങളിലും പുരുഷന്മാരാണ് വില്ലന്‍ എന്നും ഷൈന്‍ പറഞ്ഞുവയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്നും കഥകളിലാണ് അങ്ങനെയെന്നും ഷൈന്‍ പറയുന്നുണ്ട്.