- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭ്യൂഹങ്ങൾക്ക് വിട; അബ്രാം ഖുറേഷി വീണ്ടുമെത്തും; സൂചന നൽകി പൃഥ്വിരാജ്
കൊച്ചി: വലിയ വിവാദങ്ങൾക്ക് വഴിയൊഴുക്കിയ മലയാള ചിത്രമായിരുന്നു 'എമ്പുരാൻ'. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം തീയേറ്ററുകളിൽ വലിയ വിജയമായെങ്കിലും സംവിധായകനെതിരേ വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. പിന്നാലെ സിനിമ ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെപ്പറ്റി തുറന്നുപറഞ്ഞ് സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരൻ.
ഹിന്ദി സിനിമയുടെ പ്രമോഷന്‍ വേളയിലാണ് താരത്തിന്‍റെ തുറന്ന് പറച്ചില്‍. ‘മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലം പറയുന്ന ഒരു ഭാഗം മൂന്നാം ഭാഗത്തിൽ ഉണ്ടാകും. അതൊരു ചെറിയ ഭാഗം മാത്രമാണെങ്കിലും എഐ പോലുള്ള കാര്യങ്ങൾ ഒന്നും ഉപയോഗിക്കാൻ എനിക്ക് താൽപര്യം ഇല്ലായിരുന്നു. ഭാഗ്യത്തിന് പ്രണവ് മോഹൻലാലിന്റെ മുഖം ലാൽ സാറിന്റെ ചെറുപ്പത്തിലെ മുഖവുമായി വളരെ സാമ്യമുള്ളതാണ്. എംപുരാനിലെ ഭാഗം ഷൂട്ട് ചെയ്തതും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്റെ ഫോട്ടോയുടെ റഫറൻസ് വച്ചാണ്' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അബ്രാം ഖുറേഷിയുടെ മൂന്നാം വരവിന്‍റെ സൂചന നൽകിയാണ് എമ്പുരാൻ അവസാനിപ്പിക്കുന്നത്. എന്നാൽ ചിത്രം വലിയ വിവാദമായി മാറിയതോടെ ഇനി തുടർഭാഗം ഉണ്ടാകുമോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് രണ്ടാം ഭാഗമായ എമ്പുരാൻ പ്രദർശനത്തിനെത്തിയത്. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് ഒരു ഇന്റർനാഷണൽ അപ്പീലാണ് നൽകിയത്.
ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയായിരുന്നു.