- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കഥാപാത്രത്തിനുവേണ്ടി താടി വളർത്തി, മെലിഞ്ഞു അതുകൊണ്ട് മാത്രം പൃഥ്വിരാജിന് അവാർഡ് കൊടുക്കാനാകില്ല'; അതിലും മികച്ച പ്രകടനങ്ങൾ ഉണ്ടെന്ന് മേജർ രവി
തിരുവനന്തപുരം: ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തെച്ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. 'ആടുജീവിതം' സിനിമയിലെ പൃഥ്വിരാജ് സുകുമാരന്റെ പ്രകടനത്തിന് പുരസ്കാരം ലഭിക്കാത്തതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ, ശരീരഭാരം കുറച്ച്, കഥാപാത്രത്തിനുവേണ്ടി താടി വളർത്തിയതുകൊണ്ട് മാത്രം അവാർഡ് നൽകാനാകില്ലെന്ന് മേജർ രവി പറഞ്ഞു.
'പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ട് മെലിഞ്ഞു, കഥാപാത്രത്തിനുവേണ്ടി താടി വളർത്തി എന്നൊക്കെ പറഞ്ഞ് അവാർഡ് കൊടുക്കാനാകില്ല. കാരണം അപ്പുറത്ത് വേറെയും നല്ല സിനിമകളുണ്ട്. അതൊന്നും നമ്മൾ കണ്ടിട്ടില്ല. അതിലും മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം കണ്ടതിന് ശേഷമാണ് അവാർഡ് നിർണ്ണയം നടക്കുന്നത്. നമ്മൾ 'ആടുജീവിതം' മാത്രമേ കണ്ടിട്ടുള്ളൂ,' മേജർ രവി കൂട്ടിച്ചേർത്തു.
'ദി കേരള സ്റ്റോറി'ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചതിനെയും മേജർ രവി ന്യായീകരിച്ചു. 'കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തതെന്തിനെന്ന് ചിലർ ചോദിക്കാം. ആ സിനിമ കേരളത്തെ അപമാനിക്കാൻ വേണ്ടിയാണ് എടുത്തതെന്ന് ചിലർ പറയുന്നുണ്ട്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഈയടുത്തും ഒരു വാർത്ത നമ്മളെല്ലാവരും കണ്ടതാണ്.
പക്ഷേ അതൊന്നും ഇവിടത്തെ ചില ആളുകൾ അംഗീകരിക്കില്ല. നമ്മുടെ പാർട്ടിയെ തെറ്റായി ചിത്രീകരിച്ചു എന്നതുകൊണ്ട് ആ സിനിമ മോശമാണെന്ന് പറയുന്നവരുണ്ട്,' അദ്ദേഹം വിശദീകരിച്ചു. '12th ഫെയിൽ' മികച്ച ചിത്രമായും ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാരായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.