- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പദ്മഭൂഷണ്‍ ലഭിച്ചതില്‍ സന്തോഷം; രാജ്യം ആദരിക്കുക എന്നതിനേക്കാള്‍ വലിയ ആദരമില്ല; പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി
പദ്മഭൂഷണ്‍ ലഭിച്ചതില്‍ സന്തോഷം; രാജ്യം ആദരിക്കുക എന്നതിനേക്കാള്‍ വലിയ ആദരമില്ല

തിരുവനന്തപുരം: പദ്മഭൂഷണ്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ മമ്മൂട്ടി. രാജ്യം ആദരിക്കുക എന്നതിനേക്കാള്‍ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. പദ്മഭൂഷണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ പ്രതികരണം.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാനാണ് മമ്മൂട്ടി തിരുവനന്തപുരത്തെത്തിയത്. മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍, ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി സ്ഥാപക പത്രാധിപര്‍ പി. നാരായണന്‍ എന്നിവരാണ് പദ്മവിഭൂഷണ്‍ നേടിയ മലയാളികള്‍.
ചലചിത്ര മേഖലയിലെ മികവിനാണ് മമ്മൂട്ടിക്ക് പുരസ്‌ക്കാരം നല്‍കി രാജ്യം ആദരിച്ചത്. അടുത്തിടെ മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുന്നത്. വ്യത്യസ്തമായ വേഷ പകര്‍ച്ചയിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് ലഭിച്ച പുരസ്‌കാരം മലയാളികള്‍ക്കുള്ള അംഗീകാരം കൂടിയാണ്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷണ്‍ നല്‍കി രാജ്യം. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.


