കൊച്ചി: ബാലതാരമായി സിനിമയിലൂടെയും പിന്നീട് ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ സ്ഥാനം നേടിയ മീനാക്ഷി അനൂപ്, വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നിരന്തരം തന്റേതായ ചിന്തകളും ദിനചര്യ നിരീക്ഷണങ്ങളും രസകരമായ രീതിയില്‍ പങ്കുവയ്ക്കുന്ന മീനാക്ഷിയുടെ പുതിയ കുറിപ്പ് വിശ്വാസത്തെയും നിരീശ്വരവാദത്തെയും ചുറ്റിപ്പറ്റിയതാണ്.

'യഥാര്‍ത്ഥ യത്തീസ്റ്റ് ആര്?' എന്ന ചോദ്യവുമായി തുടങ്ങുന്ന കുറിപ്പ് ആക്ഷേപഹാസ്യ ഭാവത്തില്‍ സമൂഹത്തിന്റെ ഇരട്ടച്ചട്ടത്തെയും മതവിശ്വാസവുമായി ബന്ധപ്പെട്ട വാചകതാരങ്ങളെയും ലക്ഷ്യംവയ്ക്കുന്നു. ''ചോദ്യമുണ്ടാകുമ്പോള്‍ 'റാഷണല്‍' എന്നൊന്ന് പറഞ്ഞിട്ട് ജീവിതത്തില്‍ അങ്ങനെയല്ലാത്തവരാണ് പലരും'' എന്ന വരികളാണ് ചര്‍ച്ചയായിരിക്കുന്നത്.

സമകാലീന സമൂഹത്തിലെ മതാധിഷ്ഠിത സമീപനങ്ങളെ പരിഹസിക്കുന്ന മീനാക്ഷിയുടെ ഈ കുറിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചെറുപ്പത്തിലായിട്ടും വിഷയങ്ങളെ ആഴത്തില്‍ തിരിച്ചറിയുന്ന അവളുടെ ചിന്താശൈലിയെ പ്രശംസിച്ചാണ് ഭൂരിഭാഗം കമന്റുകളും. ''ഇത്ര ചെറുപ്രായത്തില്‍ ഇത്ര മൂല്യമുള്ള ചിന്ത'' എന്ന വിലയിരുത്തലുകളാണ് ആരാധകരില്‍ നിന്നും ഉയരുന്നത്. മുന്‍പും നിരവധി സാമൂഹിക വിഷയങ്ങളെ രസകരമായും വിമര്‍ശനാത്മകമായും അവതരിപ്പിച്ച മീനാക്ഷിയുടെ കുറിപ്പുകള്‍ ചര്‍ച്ചയായി മാറിയിരുന്നു. പുതിയ പോസ്റ്റും അതിന്റെ പക്വമായ നിലപാടും വീണ്ടും ചര്‍ച്ചകളുടെ കേന്ദ്രത്തിലാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം

'യത്തീസ്റ്റ് ആണോന്ന് ' ... ചോദ്യമെങ്കില്‍ 'റാഷണലാണ് ' എന്നുത്തരം... പക്ഷെ യഥാര്‍ത്ഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്... തീര്‍ച്ചയായും ദൈവത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നുവെന്ന് നമ്മള്‍ കരുതുന്ന വിശ്വാസികളില്‍ ചിലര്‍ തന്നെ അവര്‍ ദൈവ മുതല്‍ മോഷ്ടിക്കുമ്പോള്‍ ... അല്ലെങ്കില്‍ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികളുള്‍പ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോള്‍ ...ഒക്കെയും കൃത്യമായും അവര്‍ക്കറിയാം അവരെയോ... അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാന്‍ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ ചുരുക്കിപ്പറഞ്ഞാല്‍ .. വിശ്വാസികള്‍ എന്നു നമ്മള്‍ കരുതുന്നവരില്‍ ചിലര്‍ തന്നെയത്രേ 'നിരീശ്വരവാദികള്‍'... പൊതുവെ യത്തീസ്റ്റുകള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല... തന്നെ ...ശാസ്ത്ര ബോധം ... ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും ... ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും എന്നെ ഏറെ സഹായിക്കുന്നു... അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്.... മതബോധങ്ങള്‍ക്കോ .. ദൈവബോധങ്ങള്‍ക്കോ ... തുടങ്ങി ഒന്നിനും....