- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുംഭമേളയിലെ 'വെള്ളാരം കണ്ണുള്ള പെണ്ണ്'; 'ബ്രൗൺ ബ്യൂട്ടി' മൊണാലിസ മലയാള സിനിമയിലേക്ക്; അരങ്ങേറ്റം 'നാഗമ്മ'യിലൂടെ
പ്രയാഗ് രാജ്: ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത കുംഭമേളയിൽ 100 രൂപയ്ക്ക് മാല വിറ്റ് നടന്ന മൊണാലിസ (മോനി ബോൺസ്ലെ) വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. മധ്യപ്രദേശ് ഇൻഡോർ സ്വദേശിനിയായ മൊണാലിസ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിൽ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മാല വിൽക്കുമ്പോഴാണ് ക്യാമറ കണ്ണുകളിൽപ്പെട്ടത്. ഇപ്പോഴിതാ മൊണാലിസ മലയാള സിനിമയിലേക്ക് വരുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
'ബ്രൗൺ ബ്യൂട്ടി' എന്ന് ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ച മൊണാലിസയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാണാനെത്തിയവരുടെ തിരക്ക് കൂടിയതോടെ മാല വിൽപ്പന നിർത്തി മോനി നാടിലേക്ക് മടങ്ങിയതും വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെ ഒരു ഹിന്ദി ആൽബത്തിൽ അഭിനയിച്ചതിന് പുറമെ ഒരു സിനിമയിൽ അഭിനയിക്കാനും കരാർ ഒപ്പിട്ടിരുന്നു.
ഇതിനിടെയാണ് കേരളത്തിലേക്ക് വീണ്ടും എത്തുന്നത്. പി.കെ. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന 'നാഗമ്മ' എന്ന ചിത്രത്തിലാണ് മൊണാലിസ അഭിനയിക്കുന്നത്. ജില്ലി ജോർജ് ആണ് നിർമ്മാതാവ്. കഴിഞ്ഞ ദിവസം സിബി മലയിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കൈലാഷ് ആണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. പൂജയുടെ വേദിയിൽ മൊണാലിസയെ കൊണ്ട് ഓണാശംസകൾ പറയിപ്പിക്കുന്ന കൈലാഷിന്റെ വിഡിയോയും ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.