- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല നിമിഷങ്ങള്‍ എല്ലാം മിസ്സായി; മെസേജുകള്‍ക്ക് മറുപടി നല്കാതിരുന്നതിൽ സോറി..; വ്യക്തിപരമായ വെല്ലുവിളികളോട് ഞാൻ മല്ലിടുന്നു; ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്; സുഖം പ്രാപിച്ച് വരുന്നു; എല്ലാത്തിനും വിശദീകരണവുമായി നടി നസ്രിയ നസീം; എന്ത് പറ്റിയെന്ന്...ആരാധകർ!
കൊച്ചി: വളരെ ചുരുക്ക കാലം കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ നടിയാണ് നസ്രിയ നസീം. സൂപ്പർ താരം ഫഹദ് ഫാസിലിന്റെ ഭാര്യ കൂടിയാണ് താരം.നടിയുടെ ഒടുവിലായി ഇറങ്ങിയ ചിത്രം 'സൂക്ഷമദര്‍ശിനി' തിയറ്ററുകളിൽ വൻ വിജയം ആയിരുന്നു. ഇപ്പോഴിതാ, നസ്രിയ തന്റെ അസാന്നിധ്യത്തെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലെ കുറിപ്പിലൂടെയാണ് നടി എല്ലാം തുറന്നുപറഞ്ഞിരിക്കുന്നത്. തന്റെ അസാന്നിധ്യം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
അതിനിടെ, കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ 'സൂക്ഷമദര്‍ശിനി' ആണ് നസ്രിയയുടെ അവസാനചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം സജീവമായി ഉണ്ടായിരുന്നു. നാലരമാസം മുമ്പാണ് താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്.
നസ്രിയുടെ കുറിപ്പ്...
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു. എന്റെ 30-ാം പിറന്നാള്‍ ആഘോഷം, പുതുവര്‍ഷാഘോഷം, സൂക്ഷ്മദര്‍ശനിയുടെ വിജയാഘോഷം അടക്കം പ്രധാനപ്പെട്ട നിമിഷങ്ങള്‍ എനിക്ക് മിസ്സായി. എന്തുകൊണ്ടാണ് എനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്ന് വിശദീകരിക്കാന്‍ കഴിയാതിരുന്നതിലും ഫോണ്‍ എടുക്കാതിരുന്നതിലും മെസേജുകള്‍ക്ക് മറുപടി നല്‍കാതിരുന്നതിലും ഞാന്‍ എന്റെ സുഹൃത്തുക്കളോട് ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ കാരണമുണ്ടായ ആശങ്കകള്‍ക്കും അസൗകര്യങ്ങള്‍ക്കും ക്ഷമചോദിക്കുന്നു.
ജോലിക്കായി എന്നെ സമീപിക്കാന്‍ ശ്രമിച്ച എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ ഖേദം പ്രകടിപ്പിക്കുകയാണ്. എന്റെ അസാന്നിധ്യം കൊണ്ടുണ്ടായ തടസ്സങ്ങളില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അംഗീകാരത്തിന് നന്ദി. മറ്റ് ജേതാക്കള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍.
ഇതൊരു ദുഷ്‌കരമായ യാത്രയാണ്. ഞാന്‍ സുഖംപ്രാപിച്ചുവരുന്നതായും ഓരോദിവസവും മെച്ചപ്പെട്ടുവരുന്നതായും നിങ്ങളെ അറിയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് എന്നെ മനസിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദി. പൂര്‍ണ്ണമായും എനിക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം വേണ്ടിവന്നേക്കാം. പക്ഷേ, ഒരുകാര്യം എനിക്ക് ഉറപ്പുപറയാം, ഞാന്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്. ഇങ്ങനെ അപ്രത്യക്ഷമായതില്‍ എനിക്ക് എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ ഈ കുറിപ്പ്.