- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ്-തൃഷ പ്രണയം പൊളിഞ്ഞോ? അഭ്യൂഹങ്ങള്‍ക്ക് അവസാനം; നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നു; വരന് ഉത്തരേന്ത്യയില്‍ നിന്ന്
ചെന്നൈ: തമിഴ് സിനിമാ ലോകത്ത് ഏറെ നാളുകളായി ഉത്തരമില്ലാത്ത ചോദ്യമാണ് തൃഷയും വിജയും തമ്മില്‍ പ്രണയത്തിലാണോ, ഇരുവരും തമ്മില്‍ വിവാഹം കഴിക്കുമോ എന്നുളളത്. ഇരുവരുടേയും കടുത്ത ആരാധകര്‍ ഇവര്‍ വിവാഹിതരാകണമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഗോവയിലേക്ക് വിജയും തൃഷയും ഒരുമിച്ചാണ് പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങിയത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ലിവിംഗ് ടുഗെതര്‍ ആണെന്നുമുളള ഗോസ്സിപ്പുകള്‍ ശക്തമായത്.
നീണ്ട ഇടവേളയ്ക്ക് ശേഷം തൃഷ-വിജയ് കോമ്പോയുടെ തിരിച്ച് വരവ് ലോകേഷ് കനകരാജ് ചിത്രമായ ലിയോയിലൂടെ ആയിരുന്നു. ഈ ചിത്രത്തില്‍ ഇരുവരും ലിപ് ലോക്ക് ചെയ്തതും ഗോസിപ്പ് കോളങ്ങളില്‍ ചൂടുളള വാര്‍ത്തയായി. മാത്രമല്ല പലയിടത്തും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും തൃഷയുടെ ഫ്ളാറ്റില്‍ നിന്നുളള ഇരുവരുടേയും ചിത്രങ്ങളുമെല്ലാം ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ആളുകള്‍ ഉറപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.
അതിനിടെ വിജയും ഭാര്യ സംഗീതയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണെന്നും വാര്‍ത്തകള്‍ വന്നു. തൃഷയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും വിജയുടെ മകന്‍ ജെയ്സന്‍ ഇതിന്റെ പേരില്‍ താരവുമായി വഴക്കിലേക്ക് നീങ്ങിയെന്നും പ്രചരിച്ചു. മാത്രമല്ല വിജയെ വിവാഹം കഴിച്ച് തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും ഇത് നടിയുടെ അമ്മയ്ക്ക് താല്‍പര്യമില്ലാത്തതിനാല്‍ അവര്‍ തമ്മിലും പ്രശ്നമുണ്ടായി എന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
എല്ലാത്തിനും ഒടുവില്‍ ഏറ്റവും ആരാധകരെ ഞെട്ടിച്ച് തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തയും പുറത്തുവന്നു. ഛണ്ഡീഗഢ് സ്വദേശിയായ ബിസിനസ്സുകാരനാണ് തൃഷയുടെ വരനെന്നും ഈ വിവാഹത്തിന് വീട്ടുകാര്‍ ഇപ്പോള്‍ സമ്മതം മൂളിയിരിക്കുകയാണ് എന്നുമാണ് വിവരം. ഇരു കുടുംബങ്ങളും വര്‍ഷങ്ങളായി പരിചയമുള്ളവരാണ്. എന്നാല്‍ വിവാഹക്കാര്യത്തില്‍ തൃഷയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആരാണ് ഈ വ്യക്തി എന്നത് സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
വിവാഹത്തെ കുറിച്ച് പല തവണ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴും തൃഷ പറഞ്ഞിരുന്നത് ശരിയായ സമയം ഇനിയും ആയിട്ടില്ല എന്നായിരുന്നു. 2015ല്‍ വ്യവസായിയായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തിലേക്ക് ഈ ബന്ധം എത്തിയില്ല. തൃഷ സിനിമാഭിനയം തുടരുന്നതുമായി ബന്ധപ്പെട്ടുളള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഇരുവരും പേര്‍പിരിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.