- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പൂ നീ ഇതൊങ്ങോട്ടാടാ' അച്ഛന് നിനക്കായി കാത്തിരിക്കുന്നു;'മകനെ മടങ്ങി വരൂ'; ബാഗും തൂക്കി പോകുന്ന പ്രണവ് മോഹന്‍ലാലിനെ കണ്ട് ആരാധകര്‍
സിനിമയേക്കാള്‍ തന്റെ യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പ്രണവ്. ഓരോ ദേശത്തേയും അപൂര്‍വങ്ങളായ കാഴ്ചകളേയും അവ സമ്മാനിക്കുന്ന വ്യത്യസ്തമായ അനുഭവങ്ങളും പ്രണവ് മോഹന്‍ലാലിന് സിനിമയേക്കാള്‍ ഇഷ്ടമാണെന്ന് പറയേണ്ടതില്ലല്ലോ. താന്‍ കാണുന്ന ഓരോ കാഴ്ചകളും ആരാധകര്‍ക്കായി ഇടയ്ക്കിടെ പ്രണവ് പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ക്ക് പലപ്പോഴും അടിക്കുറിപ്പൊന്നും കാണാറില്ല. ആരാധകര്‍ ഏറെ പാടുപ്പെട്ടാണ് പ്രണവ് എവിടെയാണെന്ന് കണ്ടുപിടിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ യാത്രയുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിട്ടുള്ളത്.
സിയേറ നെവാഡയില്‍ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളും മരത്തിന് മുകളില്‍ കയറുന്നതും മലനിരകളുടെ ചിത്രങ്ങളുമെല്ലാം ഇതിലുണ്ട്. സ്പെയിന്‍ സിയേര നെവേഡാ എന്നാണ് പ്രണവ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. മഞ്ഞ് മൂടിയ പര്‍വത നിര എന്നാണ് സിയറ നെവാഡ എന്ന വാക്കിന്റെ അര്‍ത്ഥം. സ്പെയിനിലെ ഗ്രാനഡയിലെ അന്‍ജല്യൂഷ്യന്‍ പ്രവിശ്യയിലെ ഒരു പര്‍വത നിരയാണിത്.
പടുകൂറ്റന്‍ മരത്തില്‍ വലിഞ്ഞ് കയറുന്ന മലകള്‍ നോക്കി നില്‍ക്കുന്ന പ്രണവിനെ ഫോട്ടോകളില്‍ കാണാം. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പതിവ് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. 'മകനെ മടങ്ങി വരൂ', എന്നതാണ് അതില്‍ പ്രധാന കമന്റ്. ഒപ്പം വിനീത് ശ്രീനിവാസനോട് പുതിയ സിനിമ ചെയ്യാനും പ്രണവിനെ തിരകെ കൊണ്ടുവരാനും ആരാധകര്‍ പറയുന്നുണ്ട്.
'ലെ ലാലേട്ടന്‍: അപ്പൂ നീ ഇതൊങ്ങോട്ടാടാ' എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍. എന്തായാലും യാത്രകളില്‍ മുഴുകി പ്രണവ് മുന്നോട്ട് പോകുകയാണ്. പടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മദ്ധ്യ താഴ്വരയ്ക്കും ഗ്രേറ്റ് ബേസിനും ഇടയിലുള്ള ഒരു പര്‍വതനിരയാണ് സിയേറ നെവാഡ.
പ്രണവിന്റെ ഓരോ സിനിമ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമ്പോഴും പലപ്പോഴും പ്രേക്ഷകര്‍ക്ക് ഒരു അഭിമുഖത്തിന് പോലും താരം ഇടകൊടുക്കാറില്ല. അപ്പോഴും യാത്രയിലായിരിക്കും. അതുകൊണ്ട് തന്നെ യാത്രയും സാഹസികതയും പ്രണവിന് ഏറെ ഇഷ്ടമാണെന്നും ആരാധകര്‍ക്കറിയാം.
സാധാരണക്കാരെ പോലെ അവധി ആഘോഷിച്ചും മലമുകളില്‍ കയറിയും ട്രെക്കിങ് നടത്തിയുമൊക്കെ അങ്ങനെ ആസ്വദിച്ച് കറങ്ങി തിരിഞ്ഞാണ് പ്രണവ് വീട്ടില്‍ എത്തുന്നത്. പലപ്പോഴും സ്വന്തം വീട്ടുകാര്‍ക്ക് പോലും പ്രണവ് എവിടെയാണെന്ന കാര്യത്തില്‍ വലിയ ധാരണയൊന്നും ഉണ്ടാവാറില്ല.
കോണ്ടിനെന്റല്‍ സ്പെയിനിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് ഇവിടെയാണ്. സമുദ്രനിരപ്പില്‍ നിന്നു 3,479 മീറ്റര്‍ (11,414 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മുല്‍ഹാസെന്‍. ഉയര്‍ന്ന ഊഷ്മാവിനും സമൃദ്ധമായ സൂര്യപ്രകാശത്തിനും പേരുകേട്ട മെഡിറ്ററേനിയന്‍ കടലിനോടു ചേര്‍ന്നുള്ള യൂറോപ്പിലെ ഏറ്റവും തെക്കന്‍ സ്‌കീ റിസോര്‍ട്ടുകളില്‍ ഒന്നായ ഉയര്‍ന്ന കൊടുമുടികള്‍ സ്‌കീയിങ് ചെയ്യാന്‍ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. അതിന്റെ താഴ്വരയില്‍ ഗ്രാനഡ നഗരവും കുറച്ചുകൂടി തെക്ക് അല്‍മേരിയയും മോട്രിലും സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് പ്രണവ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.