- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ കസേരയിലിരുന്നതിന് നന്ദി.. ആദ്യ ഷോട്ടിന് ശേഷം പൃഥ്വിയോടു പറഞ്ഞു, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടനാണ് നിങ്ങളെന്ന്'; കുറിപ്പുമായി രാജമൗലി
ഹൈദരാബാദ്: പൃഥ്വിരാജ് സുകുമാരൻ്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് പൃഥ്വിരാജെന്ന് അദ്ദേഹം പറഞ്ഞു. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'കുംഭ' എന്ന പ്രതിനായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് ഹിറ്റ് സംവിധായകൻ ഈക്കാര്യം വെളിപ്പെടുത്തിയത്.
'പൃഥ്വിരാജിനൊപ്പം ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തോട് പറഞ്ഞു: 'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകനായ കുംഭയ്ക്ക് താങ്കൾ ജീവൻ നൽകുന്നത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു. ആ കസേരയിലേക്ക് അക്ഷരാർഥത്തിൽ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി.'"– രാജമൗലി കുറിച്ചു.
മഹേഷ് ബാബു നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ, കുംഭ എന്ന നെഗറ്റീവ് കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, ഒരു റോബട്ടിക് വീൽചെയറിൽ ഇരിക്കുന്ന പൃഥ്വിരാജിനെ കാണാം. താരം ഒരു ഭ്രാന്തനായ ശാസ്ത്രജ്ഞനാണെന്നും റിപ്പോർട്ടുകളുണ്ട്.
'കുംഭയെ അവതരിപ്പിക്കുന്നു... ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്ര കളികൾ ആരംഭിച്ചു, എൻ്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി.' ഫസ്റ്റ് ലുക്ക് പങ്കുവെച്ച് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
After canning the first shot with Prithvi, I walked up to him and said you are one of the finest actors I’ve ever known.
— rajamouli ss (@ssrajamouli) November 7, 2025
Bringing life to this sinister, ruthless, powerful antagonist KUMBHA was creatively very satisfying.
Thank you Prithvi for slipping into his chair…… pic.twitter.com/E6OVBK1QUS
എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹേഷ് ബാബുവിൻ്റെ 50-ാം പിറന്നാൾ ദിനത്തിലാണ് ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ മഹേഷ് ബാബു അവതരിപ്പിക്കുന്ന കഥാപാത്രം 'ഗ്ലോബ് ട്രോട്ടർ' അഥവാ ലോകം ചുറ്റുന്നവനായാണ് വിശേഷിപ്പിക്കുന്നത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നാണ്.




