- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സത്യസന്ധനായിരിക്കണം, പ്രതിസന്ധികളിൽ കൂടെ നിൽക്കണം, അയാൾക്കായി ഞാൻ വെടിയുണ്ട ഏറ്റുവാങ്ങും';വിജയ് ദേവരക്കൊണ്ടയെ വിവാഹം കഴിക്കും; തുറന്ന് പറഞ്ഞ് രശ്മിക മന്ദാന
ഉദയ്പുർ: വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രശ്മിക മന്ദാന. 'ഓണസ്റ്റ് ടൗൺഹാൾ' എന്ന അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ബോളിവുഡിലും കോളിവുഡിലും തിളങ്ങി നിൽക്കുന്ന താരജോഡികളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹിതരാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ജീവിതത്തെ സ്വന്തം കാഴ്ചപ്പാടിലൂടെ സമചിത്തതയോടെ സമീപിക്കുന്ന, തന്നെ മനസ്സിലാക്കാൻ തയ്യാറാകുന്ന ഒരാളെയാണ് പങ്കാളിയായി താൻ കാണുന്നതെന്ന് രശ്മിക വ്യക്തമാക്കി. സത്യസന്ധത പുലർത്തുന്ന, പ്രതിസന്ധി ഘട്ടങ്ങളിൽ തന്നോടൊപ്പം നിലയുറപ്പിക്കാൻ തയ്യാറാകുന്ന ഒരാളായിരിക്കണം അത്. അങ്ങനെയൊരാൾക്കുവേണ്ടി ഏത് നിമിഷവും വെടിയുണ്ടയേറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും രശ്മിക പറഞ്ഞു.
അഭിമുഖത്തിനിടെ, അഭിനയിച്ചവരിൽ ആരെ വിവാഹം കഴിക്കും, ആരെ കൊല്ലും, ആരെ ഡേറ്റ് ചെയ്യും എന്ന ചോദ്യത്തിന്, അനിമെ കഥാപാത്രമായ നരൂട്ടോയെ ഡേറ്റ് ചെയ്യുമെന്നും വിജയ് ദേവരക്കൊണ്ടയെ വിവാഹം കഴിക്കുമെന്നും രശ്മിക മറുപടി നൽകി. ഇത് കേട്ട സദസ്സ് കരഘോഷത്തോടെയാണ് വരവേറ്റത്.
2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അന്നു മുതൽ തന്നെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഈ വർഷം ഒക്ടോബറിലാണ് ഇരുവരും തമ്മിൽ വിവാഹ നിശ്ചയം കഴിഞ്ഞതായി അഭ്യൂഹങ്ങൾ പുറത്തുവന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും വേദി കണ്ടെത്താനായി രശ്മിക ഉദയ്പൂരിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.




