- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ എന്നല്ലേ..; എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്; എന്തുവന്നാലും ഞാൻ തളരില്ല; തുറന്നുപറഞ്ഞ് രേണു സുധി
കൊച്ചി: തന്നെ വിമർശിക്കുന്നവർക്ക് മുന്നിൽ തളർന്നുനിൽക്കില്ലെന്നും, തനിക്ക് ഭ്രാന്താണെന്ന് പറയുന്നവർ പറയട്ടെയെന്നും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ രേണു സുധി. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നെന്നും, എന്നാൽ അവയൊന്നും തന്നെ ബാധിക്കുന്നില്ലെന്നും രേണു സുധി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വിമർശനങ്ങളെല്ലാം തൻ്റെ വളർച്ചയെക്കുറിച്ചുള്ള ഭയം മൂലമാണെന്ന് രേണു സുധി ചൂണ്ടിക്കാട്ടി. "മാങ്ങയുള്ള മരത്തിലാണ് കല്ലെറിയുന്നത്" എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്, താൻ കൂടുതൽ ഉയരങ്ങളിലെത്തുമെന്ന ഭയം കൊണ്ടാകാം സൈബർ ബുള്ളിയിംഗ് നടത്തുന്നതെന്നും അവർ പറഞ്ഞു. എത്ര വലിയ പ്രതിസന്ധി വന്നാലും തളരാതെ മുന്നോട്ട് പോകുമെന്നും, ഒരു സ്ത്രീ എന്ന നിലയിൽ മൂന്ന് കോടി ജനങ്ങൾക്കിടയിൽ ഒറ്റയ്ക്ക് പോരാടാൻ താൻ മാത്രമാണുള്ളതെന്നും രേണു സുധി കൂട്ടിച്ചേർത്തു.